ഇന്ത്യക്ക് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാം, സംഭവിക്കേണ്ടത് ഈ റിസൾട്ടുകൾ, സാധിച്ചെടുക്കാനാവുമോ ഇന്ത്യക്ക്?
ഏഷ്യൻ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ എതിരില്ലാത്ത രണ്ടു ഗോളിന് ഇന്ത്യയെ തോൽപ്പിച്ചു. രണ്ടാമത്തെ മത്സരത്തിൽ ഉസ്ബക്കിസ്ഥാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി. പക്ഷേ പ്രായോഗികമായി ഇപ്പോഴും ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും പുറത്തായിട്ടില്ല.നേരിയ സാധ്യത ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ആ സാധ്യത എങ്ങനെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം. ഇന്ത്യയുടെ അടുത്ത മത്സരം സിറിയക്കെതിരെയാണ്. നാളെ വൈകിട്ട് ഇന്ത്യൻ സമയം അഞ്ചുമണിക്കാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ […]