ISLൽ അടുത്ത സീസൺ മുതൽ VAR ഉണ്ടാവും?
ഐഎസ്എല്ലിൽ അവസാനമായി നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു കൊച്ചിയിൽ വെച്ചുകൊണ്ട് പരാജയപ്പെട്ടത്.യഥാർത്ഥത്തിൽ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയം അർഹിച്ചിരുന്നില്ല.പക്ഷേ റഫറിയുടെ മണ്ടൻ തീരുമാനങ്ങളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുള്ളത്. ഹൈദരാബാദിന് അനുകൂലമായി റഫറി നൽകിയ പെനാൽറ്റി ഒരിക്കലും അവർ അർഹിച്ചിരുന്നില്ല. പെനാൽറ്റി ബോക്സിനകത്ത് ഹോർമിപാം ഹാന്റ് ബോൾ വഴങ്ങിയിട്ടില്ല എന്നുള്ളത് വളരെ വ്യക്തമാണ്. പക്ഷേ റഫറി പെനാൽറ്റി നൽകുകയായിരുന്നു.ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ നടത്തിയിട്ടുള്ളത്. വീഡിയോ അസിസ്റ്റന്റ് റഫറിയിങ് അഥവാ […]