മെസ്സിയെ കൊണ്ടു വരുമ്പോഴേക്കും കീശ കീറും, അർജന്റീനക്ക് നൽകേണ്ടി വരിക കോടികൾ,നടക്കുമോ വല്ലതുമെന്ന് ആരാധകർ?

ലോക ചാമ്പ്യന്മാരായ അർജന്റീന കേരളത്തിലേക്ക് വരുന്നതുമായ ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ സജീവമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കേരള സ്പോർട്സ് മിനിസ്റ്റർ അബ്ദുറഹിമാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്.അനുകൂല പ്രതികരണമാണ് അവരിൽ നിന്നും ലഭിച്ചിട്ടുള്ളത്.2025 ഒക്ടോബർ മാസത്തിൽ കേരളത്തിലേക്ക് വരാൻ അർജന്റീന സന്നദ്ധത അറിയിച്ചിട്ടുണ്ട്. രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനാണ് ഉദ്ദേശിക്കപ്പെടുന്നത്. അതിൽ ഒരു സൗഹൃദ മത്സരം മലപ്പുറത്തായിരിക്കും സംഘടിപ്പിക്കപ്പെടുക. മലപ്പുറം മഞ്ചേരിയിൽ പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ ഗവൺമെന്റ് തീരുമാനമെടുത്ത് കഴിഞ്ഞിട്ടുണ്ട്.75 കോടി രൂപയോളം ഇതിന് ചിലവ് വരും എന്നാണ് […]

മലപ്പുറം മഞ്ചേരിയിൽ വരുന്നത് ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം,75 കോടിയോളം രൂപ ചിലവിടും,ഉദ്ഘാടന മത്സരത്തിൽ കളിക്കുക അർജന്റീന.

ലോക ചാമ്പ്യന്മാരായ അർജന്റീന കേരളത്തിലേക്ക് വരുന്നതുമായ ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ സജീവമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കേരള സ്പോർട്സ് മിനിസ്റ്റർ അബ്ദുറഹിമാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്.അനുകൂല പ്രതികരണമാണ് അവരിൽ നിന്നും ലഭിച്ചിട്ടുള്ളത്.2025 ഒക്ടോബർ മാസത്തിൽ കേരളത്തിലേക്ക് വരാൻ അർജന്റീന സന്നദ്ധത അറിയിച്ചിട്ടുണ്ട്. രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനാണ് ഉദ്ദേശിക്കപ്പെടുന്നത്.എവിടെ വെച്ചായിരിക്കും ഈ മത്സരം നടക്കപ്പെടുക എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്. കായിക മന്ത്രി തന്നെയാണ് അപ്ഡേറ്റുകൾ നൽകിയിട്ടുള്ളത്. അതായത് ഒരു പുതിയ […]

RCB,അൽ നസ്ർ,CSK,മുംബൈ ഇന്ത്യൻസ്,കിടപിടിച്ച് കേരള ബ്ലാസ്റ്റേഴ്സും,പുതിയ കണക്ക് വിവരങ്ങൾ പുറത്തു വിട്ട് ഡിപോർട്ടസ്.

ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. സ്റ്റേഡിയത്തിനകത്തും പുറത്തും ഒരുപോലെ വലിയ ആരാധക കൂട്ടത്തെ അവകാശപ്പെടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇൻഡറാക്ഷനുകളുടെ കണക്കുകൾ പുറത്തേക്ക് വരുമ്പോൾ എപ്പോഴും മുന്നിട്ടുനിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കാറുണ്ട്. ഡിപോർട്ടസ് ഫിനാൻസസാണ് ഓരോ മാസത്തേയും ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻസ് പുറത്ത് വിടാറുള്ളത്. ഏഷ്യയിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് ലഭിക്കുന്ന ഫുട്ബോൾ ക്ലബ്ബുകളുടെ കണക്ക് വിവരങ്ങൾ പുറത്തുവരുമ്പോൾ അതിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന ക്ലബ്ബാണ് കേരള […]

എൽ സാൽവദോർ താരങ്ങളെ വട്ടം കറക്കി മെസ്സി,മികച്ച പ്രകടനം,പക്ഷേ ഇന്റർ മയാമിക്ക് വിജയിക്കാനായില്ല.

ലയണൽ മെസ്സി ഈ സീസണിലെ തന്റെ ആദ്യത്തെ മത്സരം പൂർത്തിയാക്കി കഴിഞ്ഞു.എൽ സാൽവദോറിന്റെ ദേശീയ ടീമിനെതിരെയാണ് ഇന്റർ മയാമി ഇന്ന് സൗഹൃദ മത്സരം കളിച്ചത്.എൽ സാൽവദോറിൽ വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.എന്നാൽ ഈ മത്സരത്തിൽ വിജയിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടില്ല. മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു. ലയണൽ മെസ്സിയും ലൂയിസ് സുവാരസും മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.മെസ്സി മികച്ച പ്രകടനമാണ് നടത്തിയത്.ഒന്ന് രണ്ട് മുന്നേറ്റങ്ങളും ഗോൾ […]

മൂന്നെണ്ണം കൈക്കലാക്കി, ഗ്ലോബ് സോക്കർ അവാർഡിൽ ക്രിസ്റ്റ്യാനോയുടെ ആധിപത്യം,മികച്ച താരത്തിനുള്ള പുരസ്കാരം അർഹിച്ച കരങ്ങളിൽ.

2023 എന്ന വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് ലഭിച്ചത് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റിനാണ്. ഇന്നലെ ദുബായിൽ വെച്ച് നടന്ന പുരസ്കാരദാന ചടങ്ങിലാണ് ഹാലന്റിന് ഈ അവാർഡ് സമ്മാനിച്ചിട്ടുള്ളത്. 11 പേരുടെ നോമിനേഷൻ ലിസ്റ്റിൽ നിന്നാണ് ഹാലന്റ് ഏറ്റവും മികച്ച താരമായി കൊണ്ട് മാറിയിട്ടുള്ളത്.മെസ്സി,ക്രിസ്റ്റ്യാനോ,എംബപ്പേ എന്നിവരെയെല്ലാം പരാജയപ്പെടുത്താൻ ഹാലന്റിന് കഴിഞ്ഞു. എന്നാൽ ഈ പുരസ്കാര വേദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആധിപത്യം കൂടി ഉണ്ടായിട്ടുണ്ട്. അതായത് മൂന്ന് പുരസ്കാരങ്ങളാണ് ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോ […]

ആദ്യം ഈ സീസണിലെ ISL ഫിക്സ്ചർ ഇറക്കൂ എന്ന് ബ്ലാസ്റ്റേഴ്സ് ഫിറ്റ്നസ് കോച്ച്, ഇതിനും ബാൻ വരുമെന്ന് ആരാധകർ കോച്ചിനോട്.

അടുത്ത സീസണിലേക്കുള്ള ഇന്ത്യൻ ഫുട്ബോളിന്റെ ഷെഡ്യൂളുകൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു.അടുത്ത സീസണിൽ ആദ്യം ഡ്യൂറന്റ് കപ്പാണ് അരങ്ങേറുക. പിന്നീട് ഒക്ടോബർ 25ആം തീയതിയാണ് ഇന്ത്യൻ സൂപ്പർ ലീഗിന് തുടക്കമാവുക.ഏപ്രിൽ മുപ്പതാം തീയതി വരെ ഇന്ത്യൻ സൂപ്പർ ലീഗ് ഉണ്ടാകും. ഇങ്ങനെ സീസണിന്റെ മുഴുവൻ ഷെഡ്യൂളുകളും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്തുവിട്ടതായി ട്വീറ്റിലൂടെ മാർക്കസ് മർഗുലാവോ അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ കമന്റ് ബോക്സിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിറ്റ്നസ് പരിശീലകനായ വെർണർ മാർടെൻസ് ഓൾ […]

ക്രിസ്റ്റ്യാനോയെ പോലും നമുക്ക് വിമർശിക്കാം: ഇന്ത്യയുടെ തോൽവിയെ ന്യായീകരിച്ച് ഇഗോർ സ്റ്റിമാച്ച് പറഞ്ഞത് ഇങ്ങനെയാണ്.

ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഒരു വലിയ തോൽവി ഏറ്റുവാങ്ങിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഉസ്ബക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മോശം പ്രകടനമാണ് ഇന്ത്യ നടത്തിയത് എന്നത് ഒരു വസ്തുതയാണ്.പ്രത്യേകിച്ച് ഡിഫൻസ് വളരെ പരിതാപകരമായിരുന്നു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും വഴങ്ങി കൊണ്ട് ഇന്ത്യ തോൽവി സമ്മതിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരെ മോശമല്ലാത്ത രീതിയിൽ കളിച്ചതുകൊണ്ടുതന്നെ ആരാധകർ ഈ മത്സരത്തിൽ വലിയ പ്രതീക്ഷകൾ വെച്ചിരുന്നു.എന്നാൽ അതെല്ലാം തച്ചുടക്കപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ പരിശീലകൻ സ്റ്റിമാച്ചിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. […]

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഉത്സവകാലം,അടുത്ത സീസണിന്റെ ഷെഡ്യൂൾ പുറത്തുവിട്ട് AIFF,ഫെഡറേഷൻ കപ്പ് തിരികെ വരുന്നു!

ഇന്ത്യൻ ഫുട്ബോളിലെ ഈ സീസൺ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ദേശീയ ടീം ഏഷ്യൻ കപ്പിൽ മാറ്റുരക്കുകയാണ്. അതേസമയം ക്ലബ്ബുകൾ കലിംഗ സൂപ്പർ കപ്പിലാണ് ഉള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞു.കലിംഗ സൂപ്പർ കപ്പിന് ശേഷമാണ് സെക്കൻഡ് മത്സരങ്ങൾ ആരംഭിക്കുക. ഇതിനിടെ അടുത്ത സീസണിലേക്കുള്ള രൂപരേഖ AIFFന്റെ ലീഗ് കമ്മിറ്റി തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഉത്സവകാലമാണ് കാത്തിരിക്കുന്നത്. ജൂലൈ ഇരുപത്തിയാറാം തീയതിയാണ് 2024/25 സീസണിന് ഇന്ത്യയിൽ തുടക്കമാവുക. ജൂലൈ 26 […]

നിങ്ങളെ നിരാശപ്പെടുത്തിയതിൽ സോറി,പക്ഷേ ഞാൻ നിങ്ങളോട് സത്യം ചെയ്യുന്നു: ആരാധകർക്ക് ഇഗോർ സ്റ്റിമാച്ചിന്റെ ഉറപ്പ്.

ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന രണ്ടാമത്തെ മത്സരത്തിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയെ ഉസ്ബക്കിസ്ഥാൻ പരാജയപ്പെടുത്തിയത്.മത്സരത്തിൽ മോശം പ്രകടനമാണ് ഇന്ത്യ നടത്തിയത് എന്ന വസ്തുത മറച്ചുവെക്കുന്നതിൽ അർത്ഥമില്ല. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിക്കൊണ്ട് ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു. ഇന്ത്യയുടെ ഡിഫൻസ് വളരെയധികം മോശമായിരുന്നു. അതുകൊണ്ടുതന്നെ എതിരാളികൾക്ക് തുടക്കം തൊട്ടേ കാര്യങ്ങൾ എളുപ്പമായി. ആരാധകർ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.അതുകൊണ്ടുതന്നെ ആരാധകർ തീർത്തും നിരാശരാണ്. […]

2025ൽ അർജന്റീനയും മെസ്സിയും കേരളത്തിൽ കളിക്കും: സ്ഥിരീകരിച്ച് കായിക മന്ത്രി.

ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിൽ കളിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഗവൺമെന്റ് നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെടുകയും അവർ അനുകൂല നിലപാടുകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അർജന്റീനയുടെ ദേശീയ ടീം കേരളത്തിലേക്ക് വരികയാണ് എന്നുള്ളത് ഉറപ്പായി കഴിയുകയാണ്.കായിക മന്ത്രിയായ അബ്ദുറഹിമാനാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഈ വർഷം അർജന്റീന കേരളത്തിലേക്ക് വരില്ല. മറിച്ച് 2025 ഒക്ടോബർ മാസത്തിൽ കേരളത്തിൽ കളിക്കാനാണ് അർജന്റീനയുടെ പദ്ധതികൾ. രണ്ട് മത്സരങ്ങളായിരിക്കും അർജന്റീന കളിക്കുക എന്ന കായിക […]