ഒരു കിരീടം പോലുമില്ലെന്ന് മറക്കരുത്,വളരെ വലിയ ആരാധക കൂട്ടമാണ് നിങ്ങൾക്കുള്ളത്: ബ്ലാസ്റ്റേഴ്സിനോട് ആരാധകർ.
കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജംഷെഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. പരാജയപ്പെട്ടതോടുകൂടി സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി കഴിഞ്ഞു. ഇത് ആരാധകർക്ക് വലിയ നിരാശയാണ് നൽകുന്നത്. കിരീടം നേടാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് കളഞ്ഞ് കുളിച്ചിരിക്കുന്നത്.സൂപ്പർ കപ്പിന് വലിയ പ്രാധാന്യമൊന്നും പരിശീലകനും താരങ്ങളും നൽകിയിരുന്നില്ല എന്ന് വേണം അനുമാനിക്കാൻ. അത്തരത്തിലുള്ള ഒരു മെന്റാലിറ്റിയോട് […]