ഈ സീസണിന് ശേഷം ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് പിടിപ്പത് പണി,ലൂണയും ദിമിയും ഉൾപ്പെടെയുള്ള 12 താരങ്ങളുടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ വളരെ മികച്ച രൂപത്തിലാണ് മുന്നോട്ടുപോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്. 12 മത്സരങ്ങളിൽ എട്ടിലും വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരവും വിജയത്തോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചത്. എന്നാൽ ഈ സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് അധികൃതരെ കാത്തിരിക്കുന്നത് പിടിപ്പത് പണിയാണ്. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ 12 താരങ്ങളുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുകയാണ്. ഈ താരങ്ങളുടെയെല്ലാം ഭാവിയുടെ […]