ഇന്ത്യയിലെത്തും മുൻപേ അതിരുകളില്ലാത്ത സ്നേഹവുമായി ബ്ലാസ്റ്റേഴ്സ് ഫാൻസ്,ആദ്യ പ്രതികരണവുമായി ഫെഡോർ ചെർനിച്ച്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സൈനിങാണ് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ തരംഗമായിരിക്കുന്നത്. യൂറോപ്പ്യൻ താരമായ ഫെഡോർ ചെർനിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. പരിക്കു മൂലം പുറത്തായ നായകൻ അഡ്രിയാൻ ലൂണയുടെ സ്ഥാനത്തേക്കാണ് ഈ ഫോർവേഡിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. ആരാധകർ ഇത് വലിയ ആഘോഷമാക്കിയിട്ടുണ്ട്. വളരെ ചെറിയ ഒരു കരാറാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്.ഈ സീസൺ അവസാനിക്കും വരെ മാത്രമാണ് അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാവുക. അതായത് രണ്ടോ മൂന്നോ മാസം മാത്രം ബ്ലാസ്റ്റേഴ്സ് താരമായി കൊണ്ട് തുടരും. അദ്ദേഹം […]