ചെർനിച്ച് സൂപ്പർ കപ്പിൽ കളിക്കുമോ? അരങ്ങേറ്റം എന്നുണ്ടാവും?കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ തങ്ങളുടെ സൈനിങ്ങ് നടത്തിക്കഴിഞ്ഞു. പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പകരം മറ്റൊരു യൂറോപ്പ്യൻ ക്യാപ്റ്റനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ചിനെ സ്വന്തമാക്കിയ വിവരം കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിക്കുകയായിരുന്നു. 32 കാരനായ താരം മുന്നേറ്റ നിരയിലാണ് കളിക്കുക. പരിചയസമ്പത്തുള്ള ഒരു താരം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.എന്നാൽ ഇന്ത്യയിൽ കളിച്ച പരിചയമില്ല. ഏറ്റവും ഒടുവിൽ സൈപ്രസ് ലീഗിലാണ് കളിച്ചിട്ടുള്ളത്. മികച്ച ഗോളുകൾ തന്റെ […]