സൂപ്പർ കപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് കണ്ണ് തള്ളിക്കുന്ന തുക,വാരിക്കൂട്ടുമോ കേരള ബ്ലാസ്റ്റേഴ്സ്?
കലിംഗ സൂപ്പർ കപ്പിന് പിന്നെ തുടക്കമായി കഴിഞ്ഞിട്ടുണ്ട്. എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് നാളെയാണ് കളിക്കളത്തിലേക്ക് ഇറങ്ങുക. നാളെ നടക്കുന്ന മത്സരത്തിൽ ഷില്ലോങ് ലജോങ്ങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഉച്ചക്ക് രണ്ടുമണിക്കാണ് ഈ മത്സരം നടക്കുക. ഒഡീഷയാണ് ഇത്തവണത്തെ സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വളരെ മികച്ച രൂപത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒഡീഷ ഗവൺമെന്റ് ഒരുക്കിയിട്ടുണ്ട്. മികച്ച നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും അവർ തയ്യാറാക്കിയിട്ടുണ്ട്. ഏതായാലും ടൂർണമെന്റ് ജേതാക്കൾക്കും അർഹമായ ഒരു പരിഗണന തന്നെയാണ് അവർ നൽകുന്നത്. […]