ഒഫീഷ്യൽ:സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ദിമി.
കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസിനെ സൈൻ ചെയ്തത്.പെരീര ഡയസ്,ആൽവരോ വാസ്ക്കസ് എന്നിവർ ക്ലബ്ബ് വിട്ട സ്ഥാനത്തേക്ക് ആയിരുന്നു അദ്ദേഹം എത്തിയിരുന്നത്. മികച്ച പ്രകടനമായിരുന്നു 2022/23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമി നടത്തിയിരുന്നത്. ആകെ 21 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.21 മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്തിരുന്നു.അതിൽ നിന്ന് ആകെ 13 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചു. 10 ഗോളുകളും മൂന്ന് അസിസ്റ്റുകളുമായിരുന്നു അദ്ദേഹം നേടിയിരുന്നത്. കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫർ വിൻഡോയിലെ സൈനിങ്ങുകളിൽ […]