എല്ലാ ടീമുകൾക്കും മോശം സമയം ഉണ്ടാകും,അവർ തിരിച്ചു വരും,അവർക്ക് മികച്ച താരങ്ങളുണ്ട് :പ്രീതം കോട്ടാൽ പറയുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അവസാനത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത് മോഹൻ ബഗാനെയാണ്. അവരുടെ മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് അവരെ തോൽപ്പിച്ചത്.ഏറെ കാലങ്ങൾക്ക് ശേഷമാണ് മോഹൻ ബഗാനെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞത്. അതുകൊണ്ടുതന്നെ ആ വിജയം വളരെ പ്രത്യേകതയാർന്നതാണ്. മോഹൻ ബഗാന് ബുദ്ധിമുട്ടേറിയ സമയമാണ്. അവസാനത്തെ മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെട്ടതോടെ പരിശീലകനായ ഫെറാണ്ടോയെ അവർ പുറത്താക്കിയിട്ടുണ്ട്.ഹബാസിനെ അവർ തിരിച്ചുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാംഘട്ടത്തിൽ അവർ കൂടുതൽ മികവോടുകൂടി […]