ഞാനത് പറയാൻ പാടില്ലായിരുന്നു, എന്റെ ഭാഗത്താണ് തെറ്റ് : ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സന്ദേശ് ജിങ്കൻ
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള ഇന്ത്യൻ പ്രതിരോധനിരതാരമാണ് സന്ദേശ് ജിങ്കൻ. താരത്തിന്റെ കരിയറിൽ ഉണ്ടായ വളർച്ചയിൽ വലിയൊരു സ്വാധീനം വഹിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് ATK യിലേക്ക് പോവുകയായിരുന്നു. എന്നിരുന്നാലും ബ്ലാസ്റ്റേഴ്സ് ആരാധകർ സന്ദേശ് ജിങ്കനെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ATKയും കേരള ബ്ലാസ്റ്റേഴ്സും നടന്ന മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലേക്ക് പോകവെ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ജിങ്കൻ നടത്തിയ ഒരു പരാമർശം വലിയ വിവാദമായിരുന്നു. ഞങ്ങൾ പെൺകുട്ടികൾക്കെതിരെയാണ് കളിച്ചത് […]