അവർ രണ്ടുപേരും തിരിച്ചു വരവിന്റെ പാതയിൽ: ശുഭ വാർത്തയുമായി സ്റ്റാറേ
കേരള ബ്ലാസ്റ്റേഴ്സിന് വളരെ മോശം തുടക്കമാണ് ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.നാല് തോൽവികൾ ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.നിലവിൽ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ്. 8 മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഓരോ മത്സരം കൂടുന്തോറും കാര്യങ്ങൾ സങ്കീർണമായി വരികയാണ്. നിലവിൽ പല താരങ്ങളും പരിക്കിന്റെ പിടിയിൽ അകപ്പെട്ടു കൊണ്ട് ടീമിന് പുറത്താണ്. ഇന്ത്യൻ സ്ട്രൈക്കറായ ഇഷാൻ പണ്ഡിറ്റ,വിങ് ബാക്ക് […]