ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം ജനുവരിയിൽ ക്ലബ് വിട്ടേക്കും,മുംബൈ സിറ്റി ഉൾപ്പെടെയുള്ള വമ്പന്മാർ രംഗത്ത് വന്നു കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയെ എടുത്ത് പ്രശംസിക്കേണ്ട ഒരു സമയമാണിത്. കഴിഞ്ഞ മത്സരങ്ങൾ എടുത്തു പരിശോധിച്ചാൽ അതിനു തെളിവുകൾ കാണാൻ നമുക്ക് കഴിയും. അവസാനത്തെ മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട് എന്നുള്ളത് മാത്രമല്ല ആ മൂന്ന് മത്സരങ്ങളിലും ക്ലീൻ ഷീറ്റുകൾ നേടിയിട്ടുമുണ്ട്. പ്രതിരോധവും ഗോൾകീപ്പറും പാറ പോലെ ഉറച്ചു നിൽക്കുകയാണ് ഇപ്പോൾ. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന വിദേശ സാന്നിധ്യങ്ങളായ മാർക്കോ ലെസ്ക്കോവിച്ചും മിലോസ് ഡ്രിൻസിച്ചും തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന കരുത്തുകൾ. രണ്ടുപേരും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്.മാർക്കോ […]