ലൂണയെ അമിതമായി ആശ്രയിക്കുന്നുണ്ടെന്ന് കരുതിയില്ലേ? ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് ചെന്നൈ പരിശീലകൻ.
കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്. ഈ കലണ്ടർ വർഷം അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്.12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ 3 മത്സരങ്ങളിലും വിജയം കരസ്ഥമാക്കാൻ ക്ലബ്ബിന് സാധിച്ചു. മോഹൻ ബഗാൻ, മുംബൈ സിറ്റി തുടങ്ങിയ ശക്തരായ ക്ലബ്ബുകളെ പരാജയപ്പെടുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പടയോട്ടം. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഗോവ സമനില വഴങ്ങിയതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം […]