ഞാൻ അക്കാര്യത്തിൽ അസ്വസ്ഥനാണ്: വിജയത്തിനിടയിലും തന്റെ നിരാശ മറച്ചുവെക്കാതെ ഇവാൻ വുക്മനോവിച്ച്.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയ കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് മോഹൻ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മോഹൻ ബഗാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ദിമി നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. മികച്ച പ്രകടനമാണ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. പ്രത്യേകിച്ച് ആദ്യ പകുതി തികച്ചും പ്രശംസനീയം തന്നെ.മോഹൻ ബഗാനെ ചിത്രത്തിൽ പോലും കാണാനില്ലായിരുന്നു. ആദ്യപകുതിയിൽ […]

സ്വപ്നം അവസാനിപ്പിക്കാൻ വന്നിട്ട് ഇപ്പൊ എന്തായി?ടിഫോ ഉയർത്തിയ മോഹൻ ബഗാന്റെ ആരാധകരോട് ബ്ലാസ്റ്റേഴ്സ് ഫാൻസ്‌ ചോദിക്കുന്നു.

കഴിഞ്ഞ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ റെക്കോർഡ് കാണികളായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അണിനിരന്നിരുന്നത്. ആകെ അഞ്ച് ടിഫോകൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തുകയും ചെയ്തിരുന്നു. മുംബൈ സിറ്റിക്ക് കൊച്ചി സ്റ്റേഡിയം നരകമാക്കി തീർക്കും എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നത്.അത് കൃത്യമായി കാണിച്ചു കൊടുത്തു എന്നത് മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തുകയും ചെയ്തു. അതായത് പറഞ്ഞത് പ്രവർത്തിച്ച് കാണിച്ചുകൊടുത്തു എന്നാണ് ഇതിലൂടെ നമുക്ക് തെളിയുന്നത്. ഇന്ന് കേരള […]

മെസ്സി സ്റ്റൈൽ ഗോളുമായി ദിമി,മോഹൻ ബഗാനെ അവരുടെ മടയിൽ കയറി തീർത്ത് കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ വീരോചിത കുതിപ്പ് തുടരുകയാണ്.ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ പന്ത്രണ്ടാം മത്സരത്തിലും വിജയം കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. മോഹൻ ബഗാന് എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തല ഉയർത്തി നിൽക്കുന്നത് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സാണ്. മോഹൻ ബഗാന്റെ മൈതാനത്തായിരുന്നു ഈ മത്സരം നടന്നിരുന്നത്. സെന്റർ ബാക്കുമാരായിക്കൊണ്ട് പതിവ് പോലെ ലെസ്ക്കോയും ഡ്രിൻസിച്ചുമുണ്ടായിരുന്നു. മുന്നേറ്റ നിരയിൽ പെപ്രയും ദിമിയും അണിനിരന്നു. മത്സരത്തിന്റെ തുടക്കം തൊട്ടേ […]

അതേ..സഹലിനെ ഞാൻ മിസ്സ് ചെയ്യുന്നു: അതിന്റെ കാരണമടക്കം വിശദീകരിച്ച് ഇവാൻ വുക്മനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനിനെയാണ് നേരിടുക.ചുരുങ്ങിയ മണിക്കൂറുകൾക്കകം ആ മത്സരം മോഹൻ ബഗാനിന്റെ മൈതാനത്ത് വെച്ചുകൊണ്ട് നടക്കും.ഈ മത്സരത്തിൽ മലയാളി താരമായ സഹൽ അബ്ദുസമദ് കളിക്കുന്ന കാര്യം സംശയത്തിലാണ്. അദ്ദേഹം ഇപ്പോൾ മോഹൻ ബഗാനിന്റെ താരമാണ്. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാലാണ് അദ്ദേഹത്തിന്റെ കാര്യം സംശയത്തിലായിരിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.തുടർന്ന് മോഹൻ ബഗാനിലേക്ക് പോവുകയായിരുന്നു.പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സിന് ലഭിക്കുകയും ചെയ്തു.ബ്ലാസ്റ്റേഴ്സിന് ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളെയായിരുന്നു നഷ്ടമായിരുന്നത്. ഒരുപാട് […]

ISL പോയിന്റ് പട്ടികയിലെ മുൻ നിര ക്ലബ്ബുകളിലൊന്ന് ഫ്രാൻ കർനിസെറിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചുവെന്ന് സ്പാനിഷ് മാധ്യമപ്രവർത്തകൻ.

കേരള ബ്ലാസ്റ്റേഴ്സ് വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു മികച്ച താരത്തെ ആവശ്യമുണ്ട്. അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലേക്കാണ് ഒരു മികച്ച വിദേശ താരത്തെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളത്. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലം ക്ലബ്ബിന് നഷ്ടമായിട്ടുണ്ട്.ഈ സീസണിൽ ഇനി ലൂണ കളിക്കില്ല എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആ സ്ഥാനത്തേക്ക് ഒരു വിദേശ താരം ഉടൻതന്നെ വരുമെന്നുള്ളത് പരിശീലകൻ ഇവാൻ വുക്മനോവിച്ച് തന്നെ പറഞ്ഞിരുന്നു.വെറുതെ ഒരു താരത്തിന് പകരം മികച്ച ഒരു താരത്തെയാണ് തങ്ങൾക്ക് […]

എത്ര ഗോളടിച്ചാലും മതിവരാത്തവനെന്ന് വുക്മനോവിച്ച്,ഐഎസ്എല്ലിലെ ഏത് ടീമും തനിക്ക് ഒരുപോലെയെന്ന് തെളിയിച്ച് ദിമിത്രിയോസ്.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്ന മത്സരത്തിൽ ഇറങ്ങുന്നത് മോഹൻ ബഗാനെതിരെയാണ്. മോഹൻ ബഗാനിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മികച്ച ഫോമിലാണ് കളിക്കുന്നത് എന്ന കാര്യത്തിൽ തർക്കങ്ങൾ ഇല്ല. ആകെ കളിച്ച പതിനൊന്നു മത്സരങ്ങളിൽ ഏഴ് മത്സരങ്ങളിലും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു വിട്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിന് വരുന്നത്. പക്ഷേ മോഹൻ […]

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ജീവന് ഒരു വിലയുമില്ലേ?GCDAക്കെതിരെ പ്രതിഷേധം ശക്തം,കോൺക്രീറ്റ് പാളി വീണ് ആരാധകന് പരിക്ക്!

കഴിഞ്ഞ മുംബൈക്കെതിരെയുള്ള മത്സരത്തിൽ ആവേശകരമായ വിജയമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനമായ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നേടിയത്.ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച ആരാധക പിന്തുണ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകർ പങ്കെടുത്ത മത്സരമായിരുന്നു അത്. ഏകദേശം 35,000 ത്തോളം ആരാധകരായിരുന്നു മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. മത്സരത്തിന്റെ മുഴുവൻ സമയവും മഞ്ഞപ്പടയുടെ സ്റ്റാൻഡ് സജീവമായിരുന്നു.പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സുരക്ഷയുടെ കാര്യത്തിൽ ഇപ്പോഴും വലിയ […]

ഞങ്ങൾ ഒരു ബ്രേക്ക് എടുക്കുകയാണ്: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച്.

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. കരുത്തരായ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മോഹൻ ബഗാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. നിരവധി സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ഒരു മത്സരം കൂടിയാണിത്.കേരള ബ്ലാസ്റ്റേഴ്സ് ഈ വർഷം കളിക്കുന്ന അവസാനത്തെ മത്സരമാണിത്. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാൻ ഗോവയോട് തകർന്നടിഞ്ഞിരുന്നു. അതിൽനിന്നും അവർക്ക് തിരിച്ചു വരേണ്ടതുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനോട് […]

മോഹൻ ബഗാൻ എന്റെ പഴയ ടീമൊക്കെ തന്നെയാണ്,എന്നാൽ ഇപ്പോൾ..:പ്രബീർ ദാസിന് പറയാനുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് നേരിടുന്നത്. മോഹൻ ബഗാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ വച്ച് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് വരുന്നത്. എന്നാൽ മോഹൻ ബഗാന് ഇപ്പോൾ അത്ര നല്ല സമയമല്ല. മോഹൻ ബഗാനുവേണ്ടി മുൻപ് കളിച്ചിരുന്ന രണ്ടു താരങ്ങൾ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിലുണ്ട്.പ്രീതം കോട്ടാലും പ്രഭീർ ദാസും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളാണ്. അവർ നാളെ ബൂട്ടണിയുന്നത് […]

ബ്ലാസ്റ്റേഴ്സിനെതിരെ മോഹൻ ബഗാന്റെ ആരൊക്കെ പുറത്തിരിക്കും? ആരൊക്കെ മടങ്ങിവരും? ഉത്തരം നൽകി മാർക്കസ്.

കേരള ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത മത്സരത്തിൽ വമ്പൻമാരായ മോഹൻ ബഗാനെയാണ് നേരിടുന്നത്. അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ബുധനാഴ്ച രാത്രിയാണ് കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടുന്നത്. മുംബൈയ്ക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിന് വരുന്നത്. മുംബൈയും മോഹൻ ബഗാനം തമ്മിൽ നടന്ന മത്സരം ഇന്ത്യൻ ഫുട്ബോൾ ആരാധകർ മറക്കാൻ സാധ്യതയില്ല.നിരവധി വിവാദങ്ങളിൽ സമ്പന്നമായിരുന്നു ആ മത്സരം. 7 റെഡ് കാർഡുകളും 11 യെല്ലോ കാർഡുകളും ആ […]