വിബിന്റെ പരിശോധന എന്തായി? അടുത്ത മത്സരത്തിൽ കളിക്കുമോ? അപ്ഡേറ്റുകൾ നൽകി ഇവാൻ വുക്മനോവിച്ച്.
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ആവേശ വിജയം കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ പെപ്രയും ദിമിയും മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ പൊളിച്ചടുക്കുകയായിരുന്നു. ഓരോ ഗോളുകളും അസിസ്റ്റുകളും വീതമാണ് രണ്ടു താരങ്ങളും മത്സരത്തിൽ സ്വന്തമാക്കിയത്. എന്നാൽ ഈ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സിന് ക്ഷീണം ചെയ്ത കാര്യം എന്തെന്നാൽ മധ്യനിരയിലെ മലയാളി സൂപ്പർ താരമായ വിബിൻ മോഹനന് പരിക്കേറ്റു എന്നുള്ളതാണ്. തുടർന്ന് മത്സരത്തിന്റെ 42ആം […]