AIFF നീങ്ങുന്നത് പ്രതിസന്ധിയിലേക്ക്,ഗോവ കോച്ചും ആഞ്ഞടിച്ചു,ഇവിടെ നടക്കുന്നതെന്തെന്ന് മനസ്സിലാകുന്നില്ലെന്ന് മനോളോ.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ ഒരല്പം പ്രതിസന്ധിയിലാണ്. എന്തെന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിംഗ് അവർക്ക് ഒരു തലവേദനയാണ്.അത് പരിഹരിക്കാനുള്ള യാതൊരുവിധ നടപടിക്രമങ്ങളും അവർ സ്വീകരിച്ചിട്ടില്ല. മറിച്ച് റഫറിയിങ്ങിനെതിരെ പ്രതികരിക്കുന്നവരുടെ വാ മൂടി കെട്ടുകയാണ് ഇവർ ചെയ്യുന്നത്.ഇവാൻ വുക്മനോവിച്ചിന് അങ്ങനെയാണ് സസ്പെൻഷൻ ലഭിച്ചത്. മോഹൻ ബഗാൻ പരിശീലകനായ യുവാൻ ഫെറാണ്ടോ റഫറി ക്രിസ്റ്റൽ ജോണിനെതിരെ രംഗത്ത് വന്നിരുന്നു. താരങ്ങളെ പ്രൊട്ടക്ട് ചെയ്യാത്തതിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഷേധം. ഇപ്പോഴിതാ ഗോവയുടെ പരിശീലകനായ മനോളോ മാർക്കസ് AIFFനെതിരെ രംഗത്ത് […]