കഴിഞ്ഞ സീസണിനെ എപ്പോഴേ മറികടന്നു,ഈ ഐഎസ്എല്ലിൽ റെഡ് കാർഡ് മഴ,ചുവന്ന ഭൂമിയായി മുംബൈ അരീന.
കഴിഞ്ഞ മുംബൈ സിറ്റി എഫ്സിയും മോഹൻ ബഗാനും തമ്മിലുള്ള മത്സരം ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ അടുത്തകാലത്തൊന്നും മറന്നിട്ടില്ല.അത് കളിയുടെ മികവുകൊണ്ടല്ല,മറിച്ച് വിവാദങ്ങൾ കാരണമാണ്.നിരവധി വിവാദ സംഭവങ്ങളാണ് മത്സരത്തിൽ ഉടനീളം സംഭവിച്ചത്.അതിന്റെ ഫലമായിക്കൊണ്ട് കാർഡ് മഴ പെയ്യുകയായിരുന്നു.റഫറി കാർഡുകൾ വാരി വിതറുകയായിരുന്നു. 7 റെഡ് കാർഡുകളാണ് മൊത്തം പിറന്നത്.അതിൽ നാല് റെഡ് കാർഡുകൾ മുംബൈ സിറ്റി താരങ്ങൾക്കാണ് ലഭിച്ചത്. ആ നാല് താരങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള അടുത്ത മത്സരം കളിക്കാൻ സാധിക്കില്ല. 3 മോഹൻ മോഹൻ ബഗാൻ […]