അപ്പോ അതിനൊരു തീരുമാനമായിട്ടുണ്ട്,ലൊദെയ്റോയുടെ കാര്യത്തിൽ അപ്ഡേറ്റ് നൽകി മാർക്കസ് മർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ഉറുഗ്വൻ സൂപ്പർ താരമായ നിക്കോളാസ് ലൊദെയ്റോയെ കുറിച്ചാണ്. ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതോട് കൂടിയാണ് വരുന്ന ജനുവരിയിൽ പുതിയ താരത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ക്ലബ്ബ് തുടക്കം കുറിച്ചത്. അതിന്റെ ആദ്യപടി എന്നോണം ഈ ഉറുഗ്വൻ സൂപ്പർതാരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകുകയായിരുന്നു. ഉറുഗ്വയിലെ മാധ്യമപ്രവർത്തകർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതോടുകൂടിയാണ് ഈ റൂമറിലെ വിശ്വാസത വർദ്ധിച്ചത്. മറ്റു ക്ലബ്ബുകളും ഇദ്ദേഹത്തിന് വേണ്ടി രംഗത്തുണ്ട്. അതിനിടെ […]