അഡ്രിയാൻ ലൂണയുടെ സർജറി പൂർത്തിയായി,കൂടുതൽ വിശദാംശങ്ങൾ പുറത്തേക്ക് വന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ പരിക്കിന്റെ പിടിയിലായത് ആരാധകരെ വല്ലാതെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ നടന്ന കഴിഞ്ഞ ട്രെയിനിങ് സെഷനിടെയാണ് അഡ്രിയാൻ ലൂണക്ക് തന്റെ ഇടത് കാൽ മുട്ടിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് പരിശോധനകൾക്ക് വിധേയമാക്കിയപ്പോൾ സർജറി ആവശ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. അതിനുവേണ്ടി ലൂണ മുംബൈയിൽ എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിന്റെ കൂടുതൽ വിവരങ്ങൾ ഖേൽ നൗ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ലൂണയുടെ സർജറി ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. അത് വിജയകരമായി തന്നെയാണ് പൂർത്തിയായിട്ടുള്ളത്.OATS സർജറിയാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്.താരത്തിന് ഇതിൽ […]