പ്രബീർ ദാസിന് മാത്രമാണോ ഇത് ബാധകം?തലാലിനെ പോലെയുള്ളവർക്കൊന്നും ഇത് ബാധകമല്ലേ?തെളിവ് സഹിതം ബ്ലാസ്റ്റേഴ്സ് ആരാധകർ ചോദിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗ് നടന്ന മത്സരത്തിൽ വിജയം നേടിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയെ പരാജയപ്പെടുത്തിയത്. പഞ്ചാബിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടന്നത്.എവേ വിജയവും 3 വിലപ്പെട്ട പോയിന്റുകളും നേടാനായി എന്നത് വളരെ സന്തോഷകരമായ ഒരു കാര്യമാണ്. ദിമിത്രിയോസ് നേടിയ പെനാൽറ്റി ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആധിപത്യം പുലർത്തിയത്. പക്ഷേ കൂടുതൽ ഗോളുകൾ നേടാനായില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. ഫൈനൽ […]