ഇടിവെട്ടിയവനെ പാമ്പുകടിച്ചു,ഇവാന് പുറമേ അഡ്രിയാൻ ലൂണയും പഞ്ചാബിനെതിരെ ഉണ്ടാവില്ല.
കേരള ബ്ലാസ്റ്റേഴ്സ് വളരെ നിർണായകമായ ഒരു മത്സരത്തിനാണ് നാളെ കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം റൗണ്ട് പോരാട്ടത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ രാത്രി എട്ടുമണിക്ക് നടക്കുന്ന ഈ മത്സരം പഞ്ചാബ് എഫ്സിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. വിജയവഴിയിലേക്ക് മടങ്ങിയെത്തൽ ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ്. എന്തെന്നാൽ അവസാനത്തെ രണ്ടു മത്സരങ്ങൾ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. അതുകൊണ്ടുതന്നെ കോൺഫിഡൻസ് വീണ്ടെടുക്കണമെങ്കിൽ വിജയം നേടേണ്ടതുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ താരമായ ഡാനിഷ് ഫാറൂഖ് […]