നിയന്ത്രണം വിട്ട് ബ്ലാസ്റ്റേഴ്സ് ഫാൻസ്,റഫറിക്ക് ലൈവ് ‘തെറിവിളി’
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു.ബ്ലാസ്റ്റേഴ്സിനെ റഫറി തോൽപ്പിച്ചു കളഞ്ഞു എന്ന് പറയുന്നതാവും ശരി.റഫറിയുടെ പിഴവുകൾ കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ഈ തോൽവി വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഹൈദരാബാദ് ഒരിക്കലും അർഹിക്കാത്ത ഒരു പെനാൽറ്റി റഫറി അവർക്ക് നൽകുകയായിരുന്നു. മാത്രമല്ല ബ്ലാസ്റ്റേഴ്സ് അർഹിച്ചിരുന്ന രണ്ട് പെനാൽറ്റികൾ റഫറി നൽകിയിരുന്നില്ല.മത്സരത്തിൽ പൂർണ്ണമായും റഫറി ബ്ലാസ്റ്റേഴ്സിന് എതിരായിരുന്നു. ഹൈദരാബാദിന് അനുകൂലമായി വിധിച്ച പെനാൽറ്റി തീർത്തും തെറ്റായ ഒരു തീരുമാനമായിരുന്നു.ഹോർമിപാം ഹാൻഡ് ബോൾ വഴങ്ങിയിരുന്നില്ല. എന്നാൽ അത് […]