എപ്പോൾ എവിടെ എങ്ങനെ എന്നൊക്കെ ലൂണക്കറിയാം, അദ്ദേഹമാണ് കളിക്കളത്തിൽ നമുക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത്: തന്റെ സഹതാരത്തെക്കുറിച്ച് ദിമി പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ പതിവുപോലെ ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് കളിച്ച ഒൻപത് മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരങ്ങളിൽ ഒരാൾ ലൂണയാണ്. 3 ഗോളുകളും നാല് അസിസ്റ്റുകളുമായി ആകെ 7 ഗോൾ പങ്കാളിത്തങ്ങൾ ലൂണ നേടിക്കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരവും ലൂണ തന്നെയാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മികവിൽ ഒരു യന്ത്രമായി കൊണ്ട് […]

മറ്റൊരു വിദേശ താരം കൂടി ക്ലബ്ബ് വിട്ടതായി വാർത്ത, ഹൈദരാബാദിൽ ഇപ്പോൾ ഉള്ളത് കേവലം മൂന്ന് വിദേശ താരങ്ങൾ.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സി വീണ്ടും സമനില വഴങ്ങിയിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് അവർ സമനില വഴങ്ങിയത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് പിരിയുകയായിരുന്നു. ഇതോടെ വിജയം നേടാനാവാതെ ഹൈദരാബാദ് മുന്നോട്ടുപോവുകയാണ്. 9 മത്സരങ്ങളാണ് ഇതുവരെ ഹൈദരാബാദ് കളിച്ചിട്ടുള്ളത്. അതിൽനിന്നും നാല് സമനിലകളും 5 തോൽവികളും അവർക്ക് ഏറ്റുവാങ്ങേണ്ടിവന്നു.കേവലം 4 പോയിന്റുകൾ മാത്രമുള്ള അവർ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. എല്ലാം കൊണ്ടും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് […]

നിലവിൽ ഏറ്റവും മികച്ച താരം ബെല്ലിങ്ങ്ഹാമാണോ? മെസ്സി ഉള്ളിടത്തോളം കാലം തനിക്ക് അങ്ങനെ പറയാൻ സാധിക്കില്ലെന്ന് ബെറ്റിസ് പ്ലയെർ

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിന് രണ്ട് പോയിന്റുകൾ ഡ്രോപ്പ് ചെയ്യേണ്ടി വന്നിരുന്നു. റയൽ ബെറ്റിസാണ് അതിന് കാരണം.റയൽ ബെറ്റിസിന്റെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങുകയായിരുന്നു.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. മത്സരത്തിൽ റയലിന്റെ ഗോൾ നേടിയത് ജൂഡ് ബെല്ലിങ്ങ്ഹാമാണ്. ഈ സീസണിൽ പുതുതായി ക്ലബ്ബിലേക്ക് എത്തിയ അദ്ദേഹം മാസ്മരിക പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ആകെ 18 മത്സരങ്ങളാണ് ക്ലബ്ബിനുവേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 16 ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം […]

ചില താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കാനായി, ഉടൻതന്നെ ക്യാപ്റ്റൻ മെസ്സിയെ കാണാൻ ലയണൽ സ്‌കലോണി.

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചതിനുശേഷമാണ് അർജന്റീന നാഷണൽ ടീമിലെ പ്രശ്നങ്ങൾ മറ നീക്കി പുറത്തേക്കുവന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനിലും ടീമിന്റെ കാര്യത്തിലും പരിശീലകനായ ലയണൽ സ്‌കലോണി ഒട്ടും സംതൃപ്തനല്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ആ ബ്രസീലിനെതിരെയുള്ള മത്സരശേഷം രാജി സൂചനകൾ നൽകിയത്.അത് വലിയ ചർച്ചകൾ സൃഷ്ടിക്കപ്പെട്ടു. അടുത്ത കോപ്പ അമേരിക്കക്ക് ശേഷം സ്‌കലോണി പരിശീലകസ്ഥാനം ഒഴിയുമെന്ന റൂമറുകൾ സജീവമായി നിലനിൽക്കുന്നതിലൂടെ കോപ്പ അമേരിക്കയുടെ നറുക്കെടുപ്പ് ചടങ്ങിൽ ഈ പരിശീലകൻ പങ്കെടുത്തിരുന്നു.തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.പരിശീലക സ്ഥാനം ഒഴിയുന്നതിൽ […]

ആഴ്സണലിനെ വരച്ച വരയിൽ നിർത്തി എമി മാർട്ടിനസ്,ലൗറ്ററോ മാർട്ടിനസിന്റെ സംഹാരതാണ്ഡവം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് നടന്ന പതിനാറാം റൗണ്ട് പോരാട്ടത്തിൽ എമി മാർട്ടിനസിന്റെ ആസ്റ്റൻ വില്ല വിജയം സ്വന്തമാക്കിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണലിനെ വില്ല തോൽപ്പിച്ചിട്ടുള്ളത്. ഏഴാം മിനുട്ടിൽ മക്ഗിൻ നേടിയ ഗോളാണ് വില്ലക്ക് വിജയം നേടിക്കൊടുത്തത്. കഴിഞ്ഞ മത്സരത്തിൽ സിറ്റിയെ തോൽപ്പിച്ച വില്ല ഈ മത്സരത്തിൽ ആഴ്സണലിനെ തോൽപ്പിച്ചുകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എടുത്തുപറയേണ്ടത് അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ മികവാണ്.ആഴ്സണലിനെ വരച്ച വരയിൽ നിർത്തിച്ചു എന്ന് തന്നെ പറയേണ്ടിവരും. അത്രയേറെ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. […]

മലപ്പുറത്തും കോഴിക്കോടും,ഫിഫ നിലവാരത്തിൽ 110 കോടിയുടെ രണ്ട് ഫുട്ബോൾ സ്റ്റേഡിയങ്ങൾ കേരളത്തിൽ വരുന്നു.

ഫുട്ബോളിന് മാത്രമായി മികച്ച സ്റ്റേഡിയങ്ങൾ ഇല്ല എന്നത് കാലാകാലങ്ങളായി കേരളത്തിൽ നിലനിൽക്കുന്ന ഒരു പരാതിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം യഥാർത്ഥത്തിൽ ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഫുട്ബോളിന് മാത്രമായി സ്റ്റേഡിയം വരുന്നതിന്റെ ആവശ്യകതയെ പറ്റി ഏഷ്യൻ ഫുട്ബോൾ മേധാവി നേരത്തെ സംസാരിച്ചിരുന്നു.മികച്ച സ്റ്റേഡിയങ്ങൾ ഇല്ലാത്തത് കേരളത്തെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ മികച്ച മത്സരങ്ങൾ കേരളത്തിലേക്ക് വരുന്നില്ല.അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയങ്ങൾ കേരളത്തിന് വേണമെന്നിരിക്കെയാണ് ആശ്വാസകരമായ റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നത്. ഫിഫയുടെ നിലവാരത്തിലുള്ള രണ്ട് […]

ജനുവരിയിൽ ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ എത്തിക്കുന്നു,ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നത് രണ്ട് മേഖലകൾ.

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം അവകാശപ്പെടാനുണ്ട്. 9 മത്സരങ്ങൾ പിന്നിട്ടപ്പോൾ 17 പോയിന്റ്കൾ നേടിക്കൊണ്ട് രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.അഞ്ച് വിജയവും രണ്ട് സമനിലയും രണ്ടു തോൽവിയുമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. എന്നിരുന്നാലും അവസാനത്തെ കുറച്ചു മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകിയ പ്രകടനമാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ പുറത്തേക്ക് വരുന്ന റൂമറുകൾ പ്രകാരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചില മാറ്റങ്ങൾ വരുത്താൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചേക്കും. പ്രധാനമായും രണ്ട് മേഖലകളാണ് […]

അന്ന് ബ്ലാസ്റ്റേഴ്സ് പറഞ്ഞപ്പോൾ എല്ലാവർക്കും പുച്ഛം,ഇന്ന് അനുഭവിക്കുന്നു,റഫറി ക്രിസ്റ്റൽ ജോണിനെതിരെ പരാതി നൽകി മോഹൻബഗാൻ.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായ വിധമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. ബംഗളൂരു ഒരു വിവാദ ഗോൾ നേടുകയും അത് റഫറിയായ ക്രിസ്റ്റൽ ജോൺ അനുവദിക്കുകയായിരുന്നു.ഇതേ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.ഇവാൻ വുക്മനോവിച്ച് നൽകിയ നിർദ്ദേശപ്രകാരം ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം ബഹിഷ്കരിക്കുകയായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ്ങിനെതിരെ നടന്ന ഏറ്റവും വലിയ പ്രതിഷേധം ആയിരുന്നു അത്. എന്നാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയാണ് ചെയ്തത്. റഫറി ക്രിസ്റ്റൽ ജോണിനെ അന്ന് […]

മുംബൈയോട് പൊട്ടിപ്പാളീസായി ബംഗളൂരു,എന്റെ ബംഗളൂരു ഇങ്ങനെയല്ലെന്ന് ഓണർ പാർത്ത് ജിന്റാൽ.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവിയായിരുന്നു ബംഗളൂരു എഫ്സിക്ക് നേരിടേണ്ടി വന്നിരുന്നത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മുംബൈ ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ബംഗളൂരുവിന് സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. വളരെ മോശം അവസ്ഥയിലൂടെയാണ് ഈ സീസണിൽ ഇപ്പോൾ ബംഗളൂരു ഒരു കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എൽ ഖയാത്തി, ആകാശ് മിശ്ര എന്നിവർ ആദ്യപകുതിയിൽ മുംബൈ സിറ്റിക്ക് വേണ്ടി ഗോളുകൾ നേടുകയായിരുന്നു.രണ്ടാം പകുതിയിലും രണ്ടു ഗോളുകൾ പിറന്നു.ഡയസ്,ചാങ്ങ്തെ എന്നിവർ കൂടി ഗോളുകൾ നേടിയതോടെ […]

1200ൽ തീപ്പൊരിയായി ക്രിസ്റ്റ്യാനോ,തകർപ്പകൻ പ്രകടനം,അൽ നസ്റിന് മിന്നും വിജയവും.

സൗദി അറേബ്യൻ ലീഗിൽ നടന്ന പതിനാറാം റൗണ്ട് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ വിജയിച്ച് കയറിയിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസ്ർ റിയാദിനെ തോൽപ്പിച്ചിട്ടുള്ളത്.തിളങ്ങിയത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ അദ്ദേഹം നേടിയത്. കരിയറിൽ ആകെ 1200 മത്സരങ്ങൾ ഇപ്പോൾ ക്രിസ്റ്റ്യാനോ പൂർത്തിയാക്കി കഴിഞ്ഞു. ഇന്നലെ 1200 ആമത്തെ പ്രൊഫഷണൽ മത്സരമായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. മത്സരത്തിൽ അൽ നസ്റിന് ലീഡ് നേടിക്കൊടുത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.മാനെയുടെ അസിസ്റ്റിൽ നിന്നും […]