ലൂണ തന്നെ രാജാവ്,ഐഎസ്എല്ലിലെ സകല താരങ്ങളെയും കടത്തിവെട്ടി ഒന്നാമൻ,ഇത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കിയ മറ്റൊരു താരമുണ്ടോ?
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. മുൻകാല സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ മികച്ച ഒരു തുടക്കം തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്. 9 മത്സരങ്ങളിൽ നിന്ന് 5 വിജയവുമായി 17 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.രണ്ടാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ഉള്ളത്. മികച്ച തുടക്കത്തിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ച താരങ്ങളിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്നെയാണ്. മികച്ച പ്രകടനമാണ് ലൂണ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച […]