ഏഷ്യയിലേക്ക് വരാൻ ആഗ്രഹിച്ച സമയത്താണ് ഈ ആരാധക കൂട്ടത്തെക്കുറിച്ച് ഞാൻ കേൾക്കുന്നത്: ബ്ലാസ്റ്റേഴ്സിലെത്തിയത് വിവരിച്ച് ദിമിത്രിയോസ്.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തങ്ങളുടെ ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോവയെ നേരിടുകയാണ്.ആ മത്സരം അരങ്ങേറാൻ ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.ഗോവയുടെ മൈതാനത്ത് വച്ചുകൊണ്ട് തന്നെയാണ് ആ മത്സരം നടക്കുക. ഈ മത്സരത്തിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന് ഒരു അഭിമുഖം നൽകിയിരുന്നു.പലകാര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിലും തകർപ്പൻ പ്രകടനമാണ് ദിമി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ […]