എല്ലാ സീസണിലും പോയിന്റ് പട്ടികയിൽ മുൻപന്തിയിൽ ഉണ്ടാവണം: കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ വ്യക്തമാക്കി വുക്മനോവിച്ച്.
ഈ സീസണിൽ മികച്ച ഒരു തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗിൽ ലഭിച്ചിട്ടുള്ളത്. എട്ടുമത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിച്ചു കഴിഞ്ഞപ്പോൾ 5 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.രണ്ട് സമനിലയും ഒരു തോൽവിയും ബ്ലാസ്റ്റേഴ്സ് വഴങ്ങി.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ ഒന്നിൽ പോലും ക്ലബ് പരാജയപ്പെട്ടിട്ടില്ല. പക്ഷേ അവസാനത്തെ മത്സരത്തിൽ ചെന്നൈയോട് സമനില വഴങ്ങിയത് ആരാധകർക്ക് നിരാശ ഉണ്ടാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് വിജയം അർഹിച്ച ഒരു മത്സരം കൂടിയായിരുന്നു അത്.നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. […]