ബ്ലാസ്റ്റേഴ്സ്-ചെന്നൈ മത്സരത്തിൽ അപ്ഡേഷൻ വരുത്തി ഐഎസ്എൽ,മാറ്റം വരുത്തിയത് ചെന്നൈയുടെ ഗോൾ.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും സമനില വഴങ്ങിയിരുന്നു. ഒരു ആവേശകരമായ പോരാട്ടം തന്നെയായിരുന്നു നടന്നിരുന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ അടിയും തിരിച്ചടിയുമായിരുന്നു കാണാൻ സാധിച്ചിരുന്നത്. ഒടുവിൽ രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി കൊണ്ട് കൈ കൊടുത്ത് പിരിയുകയായിരുന്നു. ഈ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ആഘാതമേറ്റിരുന്നു. മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ ചെന്നൈ ലീഡ് എടുക്കുകയായിരുന്നു.ക്രിവല്ലേറോയുടെ ഫ്രീകിക്കിൽ നിന്ന് റഹീം അലിയായിരുന്നു […]