ഒടുവിൽ പെപ്രയുടെ കാര്യത്തിൽ ഇവാൻ പ്രതികരിച്ചു,മറ്റുള്ളവർ മികച്ച രീതിയിൽ കളിക്കുന്നതിന് നന്ദി പറയേണ്ടത് അദ്ദേഹത്തിനോട്.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. പ്രതിരോധനിരതാരം മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ഇനി അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം എട്ടുമണിക്ക് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിലും പ്രധാന സ്ട്രൈക്കറായിക്കൊണ്ട് ക്വാമെ പെപ്ര ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ പെപ്രയെ ഇങ്ങനെ വീണ്ടും […]