ബ്ലാസ്റ്റേഴ്സിനേക്കാൾ കിടിലനായിട്ട് കളിച്ചത് ഞങ്ങളാണെന്ന് പലരും പറയുന്നുണ്ട്,പക്ഷേ അതുകൊണ്ട് കാര്യമില്ലല്ലോ: ഹൈദരാബാദ് കോച്ച്.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഏഴാം റൗണ്ട് പോരാട്ടത്തിൽ വിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ തോൽപ്പിച്ചിട്ടുള്ളത്. മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് ക്ലബ്ബ് നടത്തിയിട്ടുള്ളത്. ആദ്യ പകുതിയിൽ പ്രതിരോധ നിര താരം മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്. ഈ ഗോളിനുള്ള അസിസ്റ്റ് ക്യാപ്റ്റൻ ലൂണയുടെ വകയായിരുന്നു.തകർപ്പൻ പ്രകടനമാണ് ക്ലബ്ബ് ഇപ്പോൾ പുറത്തെടുക്കുന്നത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് […]