തിരിച്ചുവരവിൽ ഹീറോയായി ഡ്രിൻസിച്ച്,പറപറന്ന് സച്ചിൻ,വീണ്ടും വിജയകാഹളം മുഴക്കി കേരള ബ്ലാസ്റ്റേഴ്സ്.
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഏഴാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. സ്വന്തം മൈതാനമായ കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ ഡ്രിൻസിച്ച് നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്. മുഹമ്മദ് ഐമനായിരുന്നു സ്റ്റാർട്ടിങ് ഇലവനിലേക്ക് തിരിച്ചെത്തിയിരുന്നത്. മാത്രമല്ല മൂന്ന് മത്സരങ്ങളിലെ വിലക്ക് അവസാനിച്ചുകൊണ്ട് ഡ്രിൻസിച്ച് സ്റ്റാർട്ടിങ് ഇലവനിൽ തിരിച്ചെത്തുകയും ചെയ്തു. മികച്ച പ്രകടനം തന്നെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിട്ടുണ്ട്. പലപ്പോഴും മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ […]