ഈ ഭ്രാന്ത് ഉടനെ നിർത്തണം: ബ്രസീലിന് കടുത്ത മുന്നറിയിപ്പ് നൽകി ലയണൽ മെസ്സി.
കഴിഞ്ഞ കോപ്പ ലിബർട്ടഡോറസ് ഫൈനൽ മത്സരത്തിൽ അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സും ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു കൊണ്ട് ഫ്ലുമിനൻസ് സൗത്ത് അമേരിക്കയുടെ ചാമ്പ്യന്മാരായി.മാരക്കാനയിൽ വെച്ചായിരുന്നു ഫൈനൽ മത്സരം നടന്നിരുന്നത്.എന്നാൽ ഈ മത്സരത്തിൽ എത്തിയ അർജന്റീനയിലെ ആരാധകർക്ക് പലപ്പോഴും അതിക്രമങ്ങൾ നേരിടേണ്ടി വന്നിരുന്നു. അന്ന് തന്നെ അത് വിവാദമായിരുന്നു. സമാനമായ സ്ഥിതിയാണ് ഇന്ന് സംഭവിച്ചത്.അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം മാരക്കാനയിൽ വെച്ചുകൊണ്ടായിരുന്നു നടന്നിരുന്നത്. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്നെ അർജന്റീന […]