ഇതൊരു പ്രധാനപ്പെട്ട മത്സരമാണെന്ന് മനസ്സിലാക്കൂ, ആരാധകരെയാണ് തങ്ങൾ ആശ്രയിക്കുന്നതെന്ന് ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്സിയെയാണ് നേരിടുന്നത്. എട്ടാം റൗണ്ട് മത്സരമാണ് ഇത്.7 മത്സരങ്ങൾ പൂർത്തിയായപ്പോൾ കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഈ മത്സരം കൊച്ചിയിൽ വെച്ചു കൊണ്ടാണ് നടക്കുന്നത്.മത്സരത്തിൽ വിജയം നേടേണ്ടത് ബ്ലാസ്റ്റേഴ്സിന് നിർബന്ധമായ കാര്യമാണ്. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ മോശമാവുകയാണ് ചെയ്യുക. ഇപ്പോൾ തന്നെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.ഈ മത്സരത്തിന് മുന്നേ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതൊരു പ്രധാനപ്പെട്ട മത്സരമാണെന്ന് താൻ […]

രാജിവെച്ച് പുറത്ത് പോകൂ: ബ്ലാസ്റ്റേഴ്സിനെതിരെ ആരാധകപ്രതിഷേധം

കേരള ബ്ലാസ്റ്റേഴ്സിന് ഒരു മോശം തുടക്കമാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്.7 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. മൂന്ന് മത്സരങ്ങളിൽ പരാജയപ്പെടുകയും രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു. ആരാധകർ പ്രതീക്ഷിച്ച രീതിയിലുള്ള ഒരു റിസൾട്ടുകൾ ഇതുവരെ ഉണ്ടാക്കിയെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ആരാധകർ പ്രതിഷേധം പതിവ് പോലെ ഉയർന്നു തുടങ്ങിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റിനെതിരെയാണ് പ്രതിഷേധങ്ങൾ ഉയർന്നിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ട്വിറ്ററിലൂടെയാണ് ഈ പ്രതിഷേധങ്ങൾ ഉയർത്തുന്നത്.ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ, സ്പോട്ടിംഗ് ഡയറക്ടർ കരോലിസ് […]

ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ ബലഹീനത,അദ്ദേഹത്തെ പുറത്താക്കൂ :ജ്യോതിർമോയ്

ബ്ലാസ്റ്റേഴ്സിന് ഇത്തവണ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്.കളിച്ചത് ഏഴ് മത്സരങ്ങളാണ്. അതിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്.മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങേണ്ടി വരികയും ചെയ്തു.പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഇതൊക്കെ ആരാധകർക്ക് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ആദ്യത്തെ കുറച്ചു മത്സരങ്ങൾ കളിച്ചിരുന്നില്ല.അസുഖം മൂലമായിരുന്നു അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമായിരുന്നത്. പിന്നീട് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തിന് യഥാർത്ഥ ഫോമിലേക്ക് ഇതുവരെ […]

ബ്ലാസ്റ്റേഴ്സിന്റെ ആ നാണക്കേട് മാറുമോ? വിബിൻ ഇന്ത്യൻ സ്‌ക്വാഡിൽ!

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലേക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് നിരാശയായിരുന്നു ഫലം. എന്തെന്നാൽ ഒരു ബ്ലാസ്റ്റേഴ്സ് താരത്തിന് പോലും ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്സ്.ഈ ക്ലബ്ബിനെ പ്രതിനിധീകരിച്ചുകൊണ്ട് ഒരാൾ പോലും ഉണ്ടായിരുന്നില്ല എന്നത് തീർച്ചയായും നാണക്കേട് സൃഷ്ടിച്ച ഒരു കാര്യമായിരുന്നു. ജീക്സൺ സിംഗ് ക്ലബ്ബ് വിട്ടതോടെയാണ് കാര്യങ്ങൾ മാറിയത്.രാഹുൽ കെപിക്ക് ഇപ്പോൾ ടീമിൽ ഇടം ലഭിക്കാറുമില്ല. എന്നാൽ ഇത്തവണ ഒരൊറ്റ ബ്ലാസ്റ്റേഴ്സ് താരം പോലുമില്ല എന്ന […]

നാണക്കേട്,ക്ലീൻ ഷീറ്റ് നേടിയത് 11 മാസങ്ങൾക്ക് മുമ്പ്, മാറിയത് നാല് ഗോൾകീപ്പർമാർ!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്. 7 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.മൂന്നു മത്സരങ്ങളിൽ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങി.14 ഗോളുകൾ വഴങ്ങിയപ്പോൾ 11 ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരൊറ്റ ക്ലീൻ ഷീറ്റ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇതിനേക്കാൾ നാണക്കേട് സൃഷ്ടിക്കുന്ന ഒരു കണക്ക് അവിടെയുണ്ട്.അതായത് കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച 19 മത്സരങ്ങളിൽ ഒന്നിൽ പോലും ക്ലീൻ ഷീറ്റ് നേടാൻ […]

ബ്ലാസ്റ്റേഴ്സിന് ഫിയാഗോ ഫാൻസ്‌ കപ്പിന്റെ ട്രോഫി ലഭിക്കും!

കേരള ബ്ലാസ്റ്റേഴ്സ് ഈയിടെ നടന്ന ഒരു ട്വിറ്റർ പോളിൽ വിജയിച്ചത് ഏറെ ശ്രദ്ധ നേടിയ ഒരു കാര്യമായിരുന്നു. അതായത് ജർമ്മനിയിലെ ഒരു പ്രശസ്ത ഫുട്ബോൾ ഇൻഫ്ലുവൻസറാണ് ഫിയാഗോ. അദ്ദേഹം തന്റെ ട്വിറ്ററിൽ ഒരു പോൾ കോമ്പറ്റീഷൻ സംഘടിപ്പിച്ചിരുന്നു. ഫുട്ബോൾ ലോകത്തെ പല ക്ലബ്ബുകളുടെയും ആരാധകർ തമ്മിലുള്ള ഒരു മത്സരമായിരുന്നു അത്. Ac മിലാൻ ഉൾപ്പെടെയുള്ള പല വമ്പൻമാരെയും പരാജയപ്പെടുത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയിരുന്നു. തുടർന്ന് ഫൈനലിൽ ജർമൻ ക്ലബ്ബായ ബൊറൂസിയക്കെതിരെ കടുത്ത പോരാട്ടമാണ് നടന്നത്. ഒടുവിൽ നേരിയ […]

ഗോളടിച്ചത് വെറും 3 പേർ മാത്രം,എവിടെ പോയി ഇന്ത്യൻ താരങ്ങൾ?

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 7 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു.രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു. പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ തന്നെ വരുത്തിവെച്ച മിസ്റ്റേക്കുകളാണ് തിരിച്ചടിയായി മാറിയിട്ടുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.7 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.14 ഗോളുകൾ വഴങ്ങേണ്ടി വരികയും ചെയ്തു. ഈ 11 ഗോളുകൾ നേടിയിട്ടുള്ളത് മൂന്ന് താരങ്ങൾ […]

ജീസസ് ജിമിനസ് – വുഡ് വർക്കിനെ പ്രണയിച്ചവൻ 💔

കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച മത്സരത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.ഈ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് ഗോളടിക്കാനുള്ള ഒരു സുവർണ്ണാവസരം ലഭിച്ചിരുന്നു.മുംബൈ ഗോൾകീപ്പർ വരുത്തിവെച്ച പിഴവ് കാരണം കേരള ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി ബോക്സിനകത്ത് വെച്ചുകൊണ്ട് ഒരു ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. ലൂണ നീക്കി നൽകിയ ഈ ഫ്രീകിക്ക് ജീസസ് ഒരു തകർപ്പൻ ഷോട്ടാക്കി മാറ്റുകയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അത് ഗോളായി മാറിയില്ല. മറിച്ച് അത് പോസ്റ്റിൽ ഇടിച്ചുകൊണ്ട് മടങ്ങുകയായിരുന്നു. ഗോൾ നേടാനുള്ള […]

പരിതാപകരം.. വളരെ മോശം:ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ ആരാധകർ!

ഐഎസ്എല്ലിൽ കളിച്ച അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ബംഗളൂരു എഫ്സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. പിന്നീട് മുംബൈ സിറ്റി രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി.ഈ തോൽവികൾ ബ്ലാസ്റ്റേഴ്സ് ഫാൻസിന് വലിയ നിരാശയാണ് നൽകിയിരിക്കുന്നത്. മോശം പ്രകടനം നടത്തുന്ന താരങ്ങൾക്കെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകർ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിക്കുന്നത് റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന സന്ദീപ് സിംഗിനാണ്.കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി അദ്ദേഹം മോശം പ്രകടനമാണ് നടത്തുന്നത്. മുംബൈയ്ക്കെതിരെയുള്ള […]

ആ കാര്യത്തിൽ ഞാൻ ഹാപ്പി: മുംബൈ കോച്ച് പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു തോൽവി കൂടിയാണ് ഇന്നലെ വഴങ്ങിയത്. ഇത്തവണ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിറകിലായ ബ്ലാസ്റ്റേഴ്സ് പിന്നീട് തിരിച്ചടിച്ചിരുന്നു. എന്നാൽ വീണ്ടും രണ്ട് ഗോളുകൾ നേടിക്കൊണ്ട് മുംബൈ മത്സരം പിടിച്ചെടുക്കുകയായിരുന്നു. ഈ മത്സരത്തെ മുംബൈ സിറ്റിയുടെ പരിശീലകനായ പീറ്റർ ക്രാറ്റ്ക്കി വിലയിരുത്തിയിട്ടുണ്ട്.നാല് ഗോളുകൾ നേടാൻ കഴിഞ്ഞതിൽ താൻ ഹാപ്പിയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇനിയും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.മുംബൈ […]