അടിയോടടി,അർജന്റൈൻ ആരാധകരും ബ്രസീൽ പോലീസും ഏറ്റുമുട്ടി,മെസ്സി കളം വിട്ടു,അടിയിൽ ഇടപ്പെട്ട് എമി.

അർജന്റീനയും ബ്രസീലും തമ്മിലുള്ള വേൾഡ് കപ്പ് യോഗ്യത മത്സരം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.6 മണിക്കായിരുന്നു മത്സരം പറഞ്ഞിരുന്നത്.എന്നാൽ അരമണിക്കൂർ വൈകി കൊണ്ടാണ് ഈ മത്സരം ആരംഭിച്ചിട്ടുള്ളത്.എന്തെന്നാൽ ഈ മത്സരത്തിനു മുന്നേ നിരവധി അനിഷ്ട സംഭവങ്ങൾ അരങ്ങേറുകയായിരുന്നു. ബ്രസീലിലെ പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.ഈ മത്സരത്തിനു മുന്നേ തന്നെ ആക്രമണ സംഭവങ്ങൾ നടക്കുകയായിരുന്നു. അതായത് ആന്തം ചൊല്ലുന്ന സമയത്ത് അർജന്റൈൻ ആരാധകരും ബ്രസീലിയൻ പോലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.കടുത്ത ആക്രമണങ്ങളാണ് നടന്നത്.ഇതിന്റെ യഥാർത്ഥ കാരണം എന്തെന്ന് […]

ജപ്പാനിൽ ഞാൻ പോയതിനുശേഷം സംഭവിച്ചത് നോക്കൂ,ഇന്ത്യക്ക് വേൾഡ് കപ്പ് യോഗ്യത നേടൽ സാധ്യം: വെങ്ങർ

ഇന്ത്യൻ ഫുട്ബോൾ അതിന്റെ വളർച്ചയുടെ പാതയിലാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ കോളിറ്റി വർദ്ധിച്ചിട്ടുണ്ട്.അതൊരു ശുഭസൂചനയാണ്. ഇന്നല്ലെങ്കിൽ നാളെ വേൾഡ് കപ്പിലും ഇന്ത്യൻ പതാക പാറിപ്പറക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് വേണ്ടി പരമാവധി സഹായസഹകരണങ്ങൾ ചെയ്യാൻ ഫിഫ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അറിയിച്ചിരുന്നു. ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോൾ അക്കാദമികൾ ഇന്ത്യയിൽ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള അക്കാദമി ഒഡീഷയിൽ ഉദ്ഘാടനം […]

ഇന്ത്യൻ താരങ്ങൾക്ക് മെസ്സിക്കൊപ്പം കളിക്കാൻ സാധിക്കും,ഡേവിഡ് ബെക്കാം പറഞ്ഞത് കേട്ടോ?

ഐസിസി വേൾഡ് കപ്പിന്റെ സെമിഫൈനലിൽ ഇന്ത്യയും ന്യൂസിലാന്റും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആ മത്സരത്തിൽ മുഖ്യാതിഥിയായി കൊണ്ട് എത്തിയത് ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാമാണ്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ സഹ ഉടമസ്ഥൻ കൂടിയാണ് ബെക്കാം. ആ ക്ലബ്ബിലാണ് മെസ്സി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ലയണൽ മെസ്സിയെ കൊണ്ടുവരാൻ ബെക്കാമിന് സാധിച്ചിരുന്നു. യുണിസെഫിന്റെ അംബാസിഡർ എന്ന നിലയിൽ ഒരുപാട് ദിവസം ബെക്കാം ഇന്ത്യയിൽ ചിലവഴിച്ചിരുന്നു.പ്രശസ്തരായ പല മാധ്യമങ്ങൾക്കും അദ്ദേഹം അഭിമുഖം നൽകുകയും ചെയ്തിരുന്നു.ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ […]

ഇന്ത്യ ഓരോ ദിവസവും മെച്ചപ്പെടുന്നവരെന്ന് ക്യാപ്റ്റൻ,ഇന്ത്യ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കോച്ച്, ഇന്നത്തെ മത്സരത്തെക്കുറിച്ച് എതിരാളികൾക്ക് പറയാനുള്ളത്.

വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ അടുത്ത മത്സരത്തിന് വേണ്ടി ഇന്ത്യ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. കരുത്തരായ ഖത്തറാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 7 മണിക്കാണ് ഈ മത്സരം നടക്കുക.ഇന്ത്യയിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ആദ്യ മത്സരത്തിൽ കുവൈത്തിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാൽ അഫ്ഗാനിസ്ഥാനെ തരിപ്പണമാക്കി കൊണ്ടാണ് ഖത്തർ ഈ മത്സരത്തിന് വരുന്നത്. ഈ മത്സരത്തിനു മുന്നേ ഇന്ത്യൻ ടീമിനെ കുറിച്ച് ഖത്തർ ക്യാപ്റ്റനും ഖത്തർ പരിശീലനം സംസാരിച്ചിട്ടുണ്ട്. ഇന്ത്യൻ […]

140 കോടി ജനങ്ങളുള്ള രാജ്യം ഫുട്ബോൾ ഭൂപടത്തിലില്ല എന്നത് അസാധ്യം :ആഴ്സെൻ വെങ്ങറുടെ ഉറപ്പ് ഇതാണ്.

ഇന്ത്യൻ ഫുട്ബോൾ പുരോഗതിയുടെ പാതയിലാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കഴിഞ്ഞ കുവൈത്തിനെതിരെ ഉള്ള മത്സരത്തിൽ ഇന്ത്യ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് വിജയിച്ചിരുന്നു. ഇനി ഖത്തറിനെതിരെയാണ് ഇന്ത്യ അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരം കളിക്കുന്നത്. ഇന്ന് നടക്കുന്ന മത്സരം ഇന്ത്യയിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് അരങ്ങേറുക. ഖത്തർ ശക്തരായ എതിരാളികൾ ആയതിനാൽ ഇന്ത്യക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. ഇന്ത്യൻ ഫുട്ബോളിന്റെ ഡെവലപ്മെന്റിനു വേണ്ടി ഫിഫ ഇതിഹാസ പരിശീലകനായ ആഴ്സെൻ വെങ്ങറെ നിയമിച്ചിരുന്നു.ഈ പരിശീലകൻ കഴിഞ്ഞദിവസം ഇന്ത്യയിൽ […]

അർജന്റീനയോട് ബ്രസീൽ തോൽക്കുമോ? സംഭവിച്ചാൽ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് അവരെ കാത്തിരിക്കുന്നു.

അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിലേക്കുള്ള ദൈർഘ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിലാണ് ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യയിൽ ബുധനാഴ്ച പുലർച്ചെയാണ് ഈ മത്സരം നടക്കുക. സ്വന്തം മൈതാനത്ത് വെച്ചാണ് ബ്രസീൽ അർജന്റീനയെ നേരിടുന്നത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ആരാധകരെ ഒന്നടങ്കം നിരാശയുടെ പടുകുഴിയിൽ ആഴ്ത്തിയ ടീമാണ് ബ്രസീൽ.വേൾഡ് കപ്പിലെ പരാജയത്തിന് ശേഷം ഇതുവരെ അവർ കര കയറിയിട്ടില്ല. പിന്നീട് നിരവധി തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നു. അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും […]

ഇന്ത്യൻ ഫുട്ബോളിന്റെ ശാപത്തിന് അറുതി വരുന്നു,VAR ഇന്ത്യയിലും കൊണ്ടുവരാൻ തീരുമാനമെടുത്ത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.

ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും വലിയ ശാപങ്ങളിൽ ഒന്ന് നിലവാരം കുറഞ്ഞ റഫറിയിങാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെ പലകുറി മോശം തീരുമാനങ്ങൾ വിനയായിരുന്നു.ഇത്തവണയും വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പലപ്പോഴും റഫറിമാരുടെ നിലവാരമില്ലായ്മയും മോശം തീരുമാനങ്ങളും കളിയുടെ ക്വാളിറ്റിയെ തന്നെ ഇല്ലാതാക്കി മാറ്റാറുണ്ട്. ആരാധകരും പരിശീലകരും എപ്പോഴും ആവശ്യപ്പെടുന്ന കാര്യമാണ് വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ VAR ഇന്ത്യൻ ഫുട്ബോളിലും നടപ്പിലാക്കണമെന്നത്. കഴിഞ്ഞ സീസണിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ […]

21 കാരൻ മറഡോണ, പിന്നെയുള്ളത് റിക്വൽമിയും മെസ്സിയും,അർജന്റൈൻ ആരാധകരായ ബ്രസീലിയൻ കുടുംബം അർജന്റീനക്കൊപ്പം തന്നെ.

അർജന്റീനയും ബ്രസീലും തമ്മിലുള്ള വൈര്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല,അതിന് വർഷങ്ങളുടെ പഴക്കമുണ്ട്. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ചിരവൈരികളാണ് അർജന്റീനയും ബ്രസീലും. ലോകത്തിന്റെ മുക്കിലും മൂലയിലും ഈ രണ്ട് ടീമുകൾക്കും നിരവധി ആരാധകരുണ്ട്. ഈ രണ്ട് ടീമുകളും ഏറ്റുമുട്ടുന്ന മത്സരം വലിയ ആഘോഷത്തോട് കൂടിയാണ് ആരാധകർ വരവേൽക്കാറുള്ളത്. അർജന്റീനയിൽ ബ്രസീൽ ആരാധകരും ബ്രസീലിൽ അർജന്റൈൻ ആരാധകരും വളരെ അപൂർവ്വമാണ്. പക്ഷേ ഇതിഹാസങ്ങളായ പെലെ,മറഡോണ,മെസ്സി എന്നിവർക്കൊക്കെ തങ്ങളുടെ എതിർ രാജ്യത്തും ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്. അർജന്റീനയും ബ്രസീലും […]

ഞാൻ ക്രിസ്റ്റ്യാനോ ഫാനാണ്,പക്ഷെ അരാന മെസ്സിയാണ് മികച്ചതെന്ന് പറഞ്ഞു :എൻഡ്രിക്ക് മെസ്സി നേരിടാൻ റെഡി

അർജന്റീനയും ബ്രസീലും തമ്മിലുള്ള വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരമാണ് ഇനി ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന അടുത്ത മത്സരം. പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ബുധനാഴ്ച പുലർച്ചെ ആറുമണിക്കാണ് നമുക്ക് ഈ മത്സരം കാണാൻ കഴിയുക. രണ്ട് ടീമുകളും വിജയം ലക്ഷ്യമിട്ട് കൊണ്ട് മാത്രമായിരിക്കും ഈ മത്സരത്തിന് വരുന്നത്. കാരണം കഴിഞ്ഞ മത്സരത്തിൽ ഈ രണ്ട് ടീമുകളും പരാജയപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് ഒരു തിരിച്ചുവരവാണ് അർജന്റീനയും ബ്രസീലും ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിന് വേണ്ടി […]

ഹാട്രിക്ക് തോൽവി ഒഴിവാക്കണം,എങ്ങനെയെങ്കിലും അർജന്റീനയെ തോൽപ്പിക്കണം,മാറ്റങ്ങൾ വരുത്താൻ ഡിനിസ്.

ബ്രസീൽ ഇപ്പോൾ വളരെ പരിതാപകരമായ ഒരു സ്ഥിതിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു.ലീഡ് നേടിയിട്ടും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീൽ പിന്നീട് തോൽക്കുകയായിരുന്നു. അതിനു മുന്നേ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വ ബ്രസീലിന് പരാജയപ്പെടുത്തിയിരുന്നു. അതിനു തൊട്ടുമുന്നേ നടന്ന മത്സരത്തിൽ വെനിസ്വേല ബ്രസീലിനെ സമനിലയിൽ തളക്കുകയാണ് ചെയ്തിരുന്നത്. ഇനി ബ്രസീലിന്റെ എതിരാളികൾ വൈരികളായ അർജന്റീനയാണ്.ബുധനാഴ്ച രാവിലെ ആറുമണിക്കാണ് മത്സരം നടക്കുക. ബ്രസീലിന് അഭിമാന പോരാട്ടമാണ്. തോൽവി ഒഴിവാക്കിയേ മതിയാകൂ. കാരണം തുടർച്ചയായ […]