ആരോട് തോറ്റാലും ബ്രസീലിനോട് തോൽക്കാൻ പാടില്ല,കാതലായ മാറ്റങ്ങൾ വരുത്താൻ അർജന്റീനയുടെ പരിശീലകൻ സ്കലോണി.

അർജന്റീനക്ക് ഒരു അപ്രതീക്ഷിത ആഘാതമാണ് കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വയുടെ പക്കലിൽ നിന്നും ലഭിച്ചത്. വളരെ മനോഹരമായ ഒരു സമയത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന അർജന്റീനക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് തന്നെയായിരുന്നു ഉറുഗ്വ സമ്മാനിച്ചത്.മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടു. അതും സ്വന്തം മൈതാനത്ത് നിറഞ്ഞു കവിഞ്ഞ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചു കൊണ്ടായിരുന്നു. 2019 കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ടതിനു ശേഷം അർജന്റീന തോൽവി രുചിച്ചത് ഖത്തർ വേൾഡ് കപ്പിൽ സൗദി അറേബ്യയോടാണ്. അതിനുശേഷം ആദ്യമായാണ് അർജന്റീന […]

അർജന്റീനക്ക് വേണ്ടി ഇന്നലെ നേടിയത് തകർപ്പൻ ഫ്രീകിക്ക് ഗോൾ,അൽമേഡയെ അർജന്റീന ഉപയോഗപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അർജന്റീന അണ്ടർ 23 ടീമും ജപ്പാൻ അണ്ടർ 23 ടീമും തമ്മിലുള്ള മത്സരം ഇന്നലെയായിരുന്നു നടന്നിരുന്നത്. മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് അർജന്റീന ഏറ്റു വാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അർജന്റീനയെ ജപ്പാൻ തോൽപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ജപ്പാൻ പിറകിലായിരുന്നു. പിന്നീട് 23 മിനിട്ടിനിടെ നാല് ഗോളുകൾ നേടി കൊണ്ട് ജപ്പാൻ തിരിച്ചുവരികയായിരുന്നു. ഈ മത്സരത്തിൽ എടുത്തു പറയേണ്ടത് സൂപ്പർ താരമായ തിയാഗോ അൽമേഡ ഒരു തകർപ്പൻ ഗോൾ നേടി എന്നതാണ്. […]

ജർമ്മനി വീണ്ടും തോറ്റു,കണ്ണീച്ചോരയില്ലാത്ത വിജയവുമായി ഫ്രാൻസ്,എതിരാളികളെ തോൽപ്പിച്ചത് 14 ഗോളുകൾക്ക്.

യൂറോപ്യൻ കരുത്തരായ ജർമ്മനിക്ക് തോൽവി എന്നത് ഇപ്പോൾ ഒരു പുതിയ വിഷയമല്ല. സമീപകാലത്ത് നിരവധി തോൽവികൾ അവർ ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു പരിശീലകനായ ഫ്ലിക്കിന് തന്റെ സ്ഥാനം നഷ്ടമായിരുന്നത്.പക്ഷേ ഇപ്പോഴും ജർമ്മനി പുരോഗതി പ്രാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തുർക്കിയോട് ജർമ്മനി പരാജയപ്പെട്ടിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തുർക്കി ജർമ്മനിയെ തോൽപ്പിച്ചിട്ടുള്ളത്. തുടക്കത്തിൽ തന്നെ ഹാവർട്സ് ജർമ്മനിക്ക് ലീഡ് നൽകിയെങ്കിലും പിന്നീട് തുർക്കി അതിശക്തമായി തിരിച്ചുവരികയായിരുന്നു. സൗഹൃദ മത്സരമായിരുന്നു ജർമ്മനി കളിച്ചിരുന്നത്. ഇനി വരുന്ന മറ്റൊരു സൗഹൃദ […]

എനിക്ക് അന്നേ മനസ്സിലായി അതും നഷ്ടമായെന്ന് :മെസ്സിയുടെ കാര്യത്തിൽ സ്വന്തം കോച്ചിനെ തള്ളി എംബപ്പേ.

കഴിഞ്ഞ സീസണിലെ ഫ്രാൻസ് ഫുട്ബോളിന്റെ ബാലൺ ഡി’ഓർ അവാർഡ് ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയത്. പരാജയപ്പെടുത്തിയത് ഹാലന്റിനെയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഫുട്ബോൾ ലോകത്ത് തുടർന്നു പോന്നിരുന്നു. മെസ്സിയെക്കാൾ ഹാലന്റ് അർഹിച്ചിരുന്നു എന്ന അഭിപ്രായക്കാര്‍ ഉണ്ടായിരുന്നു.ലയണൽ മെസ്സിക്ക് നൽകിയതിൽ പലരും നീരസം പ്രകടിപ്പിച്ചിരുന്നു. ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷംപ്സ് ഇക്കൂട്ടത്തിലുള്ള ഒരാളായിരുന്നു. എന്നാൽ ഫ്രഞ്ച് സൂപ്പർതാരവും ലയണൽ മെസ്സിയുടെ മുൻ സഹതാരവുമായ കിലിയൻ എംബപ്പേക്ക് ഇക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ലയണൽ മെസ്സി അർഹിച്ച ഒരു അവാർഡ് തന്നെയാണ് […]

അതങ്ങ് സമ്മതിച്ചേക്ക്..നെയ്മറില്ലെങ്കിൽ ബ്രസീൽ വട്ടപ്പൂജ്യം, അത് തെളിയിക്കുന്ന കണക്കുകൾ ഇതാ.

ബ്രസീലിനിപ്പോൾ നല്ല സമയമല്ല, കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തന്നെ അത് വ്യക്തമായതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു. പിന്നീട് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയുടെ പരാജയപ്പെട്ടു കൊണ്ട് ബ്രസീൽ പുറത്തുപോയി. വേൾഡ് കപ്പിന് ശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. നിരന്തരം തോൽവികൾ ബ്രസീലിന് ഏറ്റുവാങ്ങേണ്ടി വന്നു. ബ്രസീൽ പരാജയപ്പെടുക എന്നത് അപൂർവ്വമായ കാര്യമാണ്, ആ നിലയിൽ നിന്നാണ് ഇപ്പോൾ സ്ഥിരമായ ഒരു കാര്യമായി മാറിയിരിക്കുന്നത്. വേൾഡ് കപ്പിന് ശേഷം നടന്ന സൗഹൃദ മത്സരങ്ങളിൽ മൊറോക്കോ,സെനഗൽ […]

തോൽവി അർജന്റൈൻ താരങ്ങളിൽ ആഘാതമേൽപ്പിച്ചു,എന്നാൽ വ്യക്തമായ വഴി നൽകി സ്കലോണി.

കഴിഞ്ഞ നാലുവർഷമായി അർജന്റീന പരാജയപ്പെടുക എന്നത് തികച്ചും അപൂർവമായ ഒരു കാര്യമാണ്. ഖത്തർ വേൾഡ് കപ്പിന് വരുന്നതിനു മുന്നേ ഒരു റെക്കോർഡ് അപരാജിത കുതിപ്പ് തന്നെ അവർ നടത്തിയിരുന്നു. പക്ഷേ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ ആരാധകർ വലിയ നിരാശയിലായി. എന്നാൽ പിന്നീട് കുതിപ്പ് തുടർന്ന് അർജന്റീന കിരീടം നേടി. വേൾഡ് കപ്പിന് ശേഷവും അർജന്റീന ഒരു തോൽവി പോലും വഴങ്ങിയിരുന്നില്ല എന്നത് മാത്രമല്ല ഒരു ഗോൾ പോലും വഴങ്ങിയിരുന്നില്ല.അങ്ങനെ ആ സ്വപ്നസമാനമായ ഒരു സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് കഴിഞ്ഞ […]

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് മെസ്സിയുടെ സമ്മാനം,നന്ദി പറഞ്ഞ് റിതിക.

ഐസിസി വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ ഉള്ളത്. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.അവരെ മറികടന്നുകൊണ്ട് ചരിത്രത്തിലെ മൂന്നാമത്തെ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ കഴിയും എന്ന ഒരു പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഉള്ളത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം സമ്പൂർണ്ണ ആധിപത്യമാണ് ഇതുവരെ വേൾഡ് കപ്പിൽ ഉയർത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഫിഫ വേൾഡ് കപ്പ് ഉയർത്തിയ താരമാണ് ലയണൽ മെസ്സി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള […]

ആൽവരോ വാസ്ക്കസിനെ വേണ്ടെന്ന് വെച്ച് പെപ്രയെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മർഗുലാവോ.

2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത സ്പാനിഷ് താരമാണ് ആൽവരോ വാസ്ക്കസ്.ഇവാൻ വുക്മനോവിച്ച് ആദ്യമായി പരിശീലിപ്പിച്ച ആ സീസൺ എന്തുകൊണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച ഒരു സീസൺ തന്നെയായിരുന്നു. പക്ഷേ അതിനുശേഷം ആൽവരോ വാസ്ക്കസും ജോർഹേ പെരീര ഡയസും ക്ലബ്ബ് വിട്ടു. അതുകൊണ്ടുതന്നെ പിന്നീട് ആ പ്രകടനം ആവർത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എപ്പോഴും ഇഷ്ടമുള്ള ഒരു താരമാണ് വാസ്ക്കസ്. മാത്രമല്ല അദ്ദേഹം ബ്ലാസ്റ്റേഴ്സിനെയും വളരെയധികം നെഞ്ചിലേറ്റുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് […]

യൂറോപ്പിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഓഫർ വന്നു,ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം കൊണ്ട് അത് നിരസിച്ച് ഇഷാൻ പണ്ഡിത.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് മികച്ച താരങ്ങളെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ വന്ന താരങ്ങളിൽ ഒരാളാണ് ഇഷാൻ പണ്ഡിത. ഇന്ത്യൻ സ്ട്രൈക്കറായ ഇദ്ദേഹം ഫ്രീ ഏജന്റായിരുന്നു. ബ്ലാസ്റ്റേഴ്സ് ഈ താരത്തെ കൺവിൻസ് ചെയ്തുകൊണ്ട് ക്ലബ്ബിലേക്ക് കൊണ്ടുവരികയായിരുന്നു. പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ ഈ സീസണിലെ ആദ്യ കുറച്ച് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.എന്നാൽ പിന്നീട് അദ്ദേഹം മടങ്ങിയെത്തി.എന്നാൽ പകരക്കാരന്റെ റോളിലാണ് ഇതുവരെ കളിച്ചിട്ടുള്ളത്. അടുത്ത മത്സരത്തിൽ അദ്ദേഹം സ്റ്റാർട്ട് ചെയ്യും എന്നുള്ള സൂചനകൾ ഒക്കെ […]

കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ചൊരു നീക്കം,രണ്ട് ഭാവി വാഗ്ദാനങ്ങളെ സ്വന്തമാക്കി ടീമിലെത്തിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച നിലയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ആകെ 6 മത്സരങ്ങൾ പൂർത്തിയായപ്പോൾ അതിൽ നാല് മത്സരങ്ങളും വിജയിച്ചു കൊണ്ട് 13 പോയിന്റുകൾ നേടിക്കൊണ്ട് മുൻപന്തിയിൽ തന്നെ ക്ലബ്ബ് ഉണ്ട്. മത്സരങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം ക്ലബ്ബ് നടത്തി എന്നത് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്.പ്രതീക്ഷയർപ്പിച്ച താരങ്ങൾ എല്ലാവരും മികച്ച പ്രകടനം നടത്തുന്നുമുണ്ട്. നിലവിൽ ഇന്റർനാഷണൽ ബ്രേക്ക് ആണ്.ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൈനിങ്ങുകൾ ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ട് ഇന്ത്യൻ […]