അർജന്റീനക്കെതിരെ എന്താവുമെന്നറിയില്ലെന്ന് ബ്രസീൽ കോച്ച്, ബ്രസീലിനെതിരെ ഉയർത്തെഴുന്നേൽക്കണമെന്ന് മെസ്സി.

രണ്ട് ഞെട്ടിക്കുന്ന തോൽവികളാണ് ഇന്ന് ലോക ഫുട്ബോളിൽ നടന്നത്. ലോക ഫുട്ബോളിലെ അതികായകൻമാരായ അർജന്റീനയും ബ്രസീലും പരാജയപ്പെട്ടു.ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ഉറുഗ്വയോട് പരാജയപ്പെട്ടത്. ബ്രസീൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽക്കുകയും ചെയ്തു. ഇനി ഈ ടീമുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയാണ് ചെയ്യുക. അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം മാരക്കാനയിൽ വെച്ച് നടക്കും. ബുധനാഴ്ച പുലർച്ചെ ആറു മണിക്കാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിൽ ജയിക്കുമോ തോൽക്കുമോ എന്നറിയില്ലെന്ന് ബ്രസീലിന്റെ പരിശീലകനായ […]

മൂത്തവരിൽ നിന്നും ബഹുമാനിക്കാൻ പഠിക്കണം: വിവാദങ്ങളിൽ പൊട്ടിത്തെറിച്ച് മെസ്സി.

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ആദ്യത്തെ തോൽവി ഇന്നു വഴങ്ങിയിരുന്നു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീനയെ ഉറുഗ്വ പരാജയപ്പെടുത്തിയത്.അരൗഹോ,നുനസ് എന്നിവർ നേടിയ ഗോളുകളാണ് ഉറുഗ്വക്ക് വിജയം സമ്മാനിച്ചത്.ബിയൽസയുടെ ഉറുഗ്വ ശരിക്കും അർജന്റീനയെ ഞെട്ടിക്കുകയായിരുന്നു. ഈ മത്സരത്തിൽ ഒരു വിവാദ സംഭവം അരങ്ങേറിയിരുന്നു. മത്സരത്തിനിടെ ഉറുഗ്വ താരമായ ഉഗാർത്തെ റോഡ്രിഗോ ഡി പോളിനെ അധിക്ഷേപിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.തുടർന്ന് വലിയ കയ്യാങ്കളി ഉണ്ടായി. ലയണൽ മെസ്സി എതിർ താരമായ ഒലിവേരയെ കഴുത്തിന് പിടിച്ചു തള്ളിയിരുന്നു.ഇങ്ങനെ രണ്ട് […]

മെസ്സിയെ ഉപയോഗിച്ച് ഡി പോളിനെ മോശം തെറി വിളിച്ചു,കഴുത്തിന് പിടിച്ച് മെസ്സി,വൻ വിവാദം.

വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ ഇന്ന് ഒരു ഞെട്ടിക്കുന്ന തോൽവി അർജന്റീനക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ലോക ചാമ്പ്യന്മാരായ അർജന്റീന അർജന്റീനയിൽ വെച്ചുകൊണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഉറുഗ്വ പരാജയപ്പെടുത്തിയത്.വേൾഡ് കപ്പിൽ സൗദിയോട് പരാജയപ്പെട്ടതിനുശേഷം ആദ്യമായാണ് അർജന്റീന തോൽക്കുന്നത്. മാത്രമല്ല ഈ വർഷം അർജന്റീന വഴങ്ങുന്ന ആദ്യത്തെ ഗോളുകൾ കൂടിയാണ് ഇത്. മത്സരത്തിൽ ആദ്യം അരൗഹോയാണ് ഉറുഗ്വക്ക് ലീഡ് നേടിക്കൊടുത്തത്.ആ ഗോൾ തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ മത്സരത്തിന്റെ അവസാനത്തിൽ അർജന്റീന രണ്ടാം ഗോളും വഴങ്ങി.ഡാർവിൻ നുനസായിരുന്നു ഗോൾ നേടിയിരുന്നത്.ഇതോടെ അർജന്റീന […]

അർജന്റീനയുടെ അഹങ്കാരത്തിന് രണ്ടടി നൽകി ഉറുഗ്വ,വീണ്ടും വീണ്ടും തോറ്റ് ബ്രസീൽ, സൗത്തമേരിക്കയിൽ എന്താണ് നടക്കുന്നത്?

വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ഞെട്ടിക്കുന്ന റിസൾട്ടുകളാണ് ഫുട്ബോൾ ലോകത്തിന് ലഭിച്ചിരിക്കുന്നത്. സൗത്ത് അമേരിക്കൻ വമ്പൻമാരായ അർജന്റീനയും ബ്രസീലും പരാജയപ്പെട്ടു കഴിഞ്ഞു.ഉറുഗ്വ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോക ചാമ്പ്യന്മാരായ അർജന്റീനയെ പരാജയപ്പെടുത്തിയതെങ്കിൽ ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊളംബിയ തോൽപ്പിച്ചു കളഞ്ഞത്. രണ്ട് ടീമുകളുടെയും ആരാധകർക്ക് വളരെ നിരാശ നൽകിയ ഒരു മത്സരങ്ങളാണ് കടന്നുപോയത്. മികച്ച ഒരു നിരയുമായാണ് അർജന്റീന ഉറുഗ്വയെ നേരിടാൻ വന്നത്. എന്നാൽ ഉറുഗ്വ കൃത്യമായി കളിയെ കൈക്കലാക്കുകയായിരുന്നു. മത്സരത്തിന്റെ […]

നെയ്മർ കണ്ടുപഠിക്കട്ടെ,എന്ത് പക്വതയോടെയാണ് എൻഡ്രിക്ക് സംസാരിച്ചത്,പണമോ നൈറ്റ് പാർട്ടികളോ തന്നെ വഴി തെറ്റിക്കില്ലെന്ന് 17കാരൻ.

ലോക ഫുട്ബോളിന് ഒരുപാട് ഇതിഹാസങ്ങളെ സംഭാവന ചെയ്തിട്ടുള്ള രാജ്യമാണ് ബ്രസീൽ. ഒരുപാട് പ്രതിഭയുള്ള താരങ്ങൾ അവിടെ നിന്ന് ഉദയം ചെയ്തിട്ടുണ്ട്. പക്ഷേ ആ പ്രതിഭയോട് നീതിപുലർത്താൻ കഴിയാതെ പല താരങ്ങളും കെട്ടടങ്ങിയിട്ടുമുണ്ട്. ബ്രസീലിയൻ താരങ്ങളുടെ കരിയറിന് നീളം കുറവായിരിക്കും. ഒന്നോ രണ്ടോ വർഷം മാത്രം കത്തിനിന്ന് പിന്നീട് കെട്ടടങ്ങുകയാണ് ചെയ്യുക. അതിന് കാരണം അവരുടെ ജീവിതശൈലി തന്നെയാണ്. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നെയ്മറുടെ കാര്യം എടുത്താൽ പോലും ഇങ്ങനെയൊക്കെയാണ്. പരിക്കുകൾ […]

പപ്പു ഗോമസിന്റെ ഉത്തേജക വിവാദം,അർജന്റീനയുടെ നിലപാട് എന്താണെന്ന് തുറന്ന് പറഞ്ഞ് സ്കലോണി.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയപ്പോൾ അതിലൊരു സാന്നിധ്യമായി മാറാൻ കഴിഞ്ഞ താരമാണ് പപ്പു ഗോമസ്.ഒരുപാട് കാലം അദ്ദേഹം അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പക്ഷേ വേൾഡ് കപ്പിന് ശേഷം ടീമിനകത്ത് തന്നെ ചില പ്രശ്നങ്ങൾക്ക് പപ്പു ഗോമസ് കാരണമായിരുന്നു. കൂടോത്ര വിവാദമാണ് നടന്നത് എന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. മാത്രമല്ല വേൾഡ് കപ്പിന് ശേഷം അദ്ദേഹത്തിന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. അതിന് പിന്നാലെ മറ്റൊരു തിരിച്ചടി അദ്ദേഹത്തിന് ഏറ്റിരുന്നു. അദ്ദേഹം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കൊണ്ട് […]

ഗർനാച്ചോയെ എന്തുകൊണ്ടാണ് അർജന്റൈൻ ടീമിൽ നിന്നും പുറത്താക്കിയതെന്ന് വിശദീകരിച്ച് സ്കലോണി.

അർജന്റീന വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിലെ അഞ്ചാം മത്സരത്തിൽ ഉറുഗ്വയെയാണ് നേരിടുക. നാളെ പുലർച്ചെ 5:30നാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ ടീം ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു. മികച്ച ഒരു ഇലവനെ തന്നെയാണ് ബിയൽസയുടെ ഉറുഗ്വക്കെതിരെ സ്കലോണി ഇറക്കുക എന്നാണ് സൂചനകൾ. അർജന്റീനയുടെ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ ശ്രദ്ധേയമായ കാര്യം യുവ പ്രതിഭയായ അലജാൻഡ്രോ ഗർനാച്ചോ ഇല്ല എന്നുള്ളതാണ്.നേരത്തെ അർജന്റീന നാഷണൽ ടീമിൽ ഇടം നേടിയിരുന്ന താരമാണ് ഗർനാച്ചോ.പക്ഷേ അദ്ദേഹത്തിന്റെ ക്ലബ്ബായ […]

മെസ്സിയുടെ ബാലൺ ഡി’ഓർ അവാർഡ്,വിവാദം സൃഷ്ടിക്കുന്നവരുടെ ഉദ്ദേശം മറ്റൊന്നാണെന്ന് സ്കലോണി.

അർജന്റീനയുടെ ഇതിഹാസമായ ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമായിരുന്നു കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നത്. തകർക്കൽ അസാധ്യമാണ് എന്ന് തോന്നുന്ന ഒരു റെക്കോർഡ് തന്നെയാണ് മെസ്സി ഇപ്പോൾ കുറിച്ചിട്ടുള്ളത്. അർജന്റീനക്കൊപ്പമുള്ള വേൾഡ് കപ്പ് കിരീട നേട്ടമാണ് മെസ്സിയെ ഈ പുരസ്കാരത്തിലേക്ക് നയിച്ചിട്ടുള്ളത്. പക്ഷേ മെസ്സിക്ക് പുരസ്കാരം നൽകിയതിന് പിന്നാലെ പല വിധ വിവാദങ്ങളും ഉയർന്നുവന്നിരുന്നു. അതായത് ലയണൽ മെസ്സിയെക്കാൾ ബാലൺഡി’ഓർ പുരസ്കാരത്തിന് അർഹത ഹാലന്റിനായിരുന്നു എന്നാണ് പലരും വാദിച്ചിരുന്നത്.ലയണൽ മെസ്സിക്ക് നൽകിയതിൽ പലവിധ വിമർശനങ്ങളും ഉയർന്നുവന്നിരുന്നു.എന്തിനേറെ […]

എൻഡ്രിക്കിന്റെ കാര്യത്തിൽ നിങ്ങൾ ഒരിക്കലും അത് ചെയ്യരുത് :ഭീതിയോടെ ബ്രസീൽ പരിശീലകൻ പറയുന്നു.

ബ്രസീൽ തങ്ങളുടെ അടുത്ത വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളികൾ.ബ്രസീലിന് ഇപ്പോൾ ഒരു മോശം സമയമാണ് എന്നത് ഒരു വസ്തുതയാണ്. കാരണം കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ടീമിൽ ചില മാറ്റങ്ങളൊക്കെ പരിശീലകൻ ഡിനിസ് നടപ്പിലാക്കിയിരുന്നു.കുറച്ച് പുതുമുഖ താരങ്ങൾക്ക് അദ്ദേഹം അവസരം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 17 വയസ്സ് മാത്രമുള്ള എൻഡ്രിക്കിനെ അദ്ദേഹം ടീമിലേക്ക് എടുത്തിട്ടുണ്ട്. […]

നരകത്തിലായിരുന്നു,മെസ്സിയെ ദേഷ്യം പിടിപ്പിക്കരുതെന്ന് റയൽ താരങ്ങൾ എപ്പോഴും പറയുമായിരുന്നു: അനുഭവത്തെക്കുറിച്ച് മാഴ്സെലോ.

2017 ഏപ്രിൽ 23 ആം തീയതി നടന്ന എൽ ക്ലാസിക്കോ മത്സരം ഫുട്ബോൾ ആരാധകർ ഒരിക്കലും മറക്കില്ല.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന ആ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു ബാഴ്സലോണ വിജയിച്ചിരുന്നത്.ആവേശകരമായ ഒരു പോരാട്ടമായിരുന്നു നടന്നിരുന്നത്. മത്സരത്തിന്റെ അവസാനത്തിൽ പ്രതിരോധനിര താരങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് ലയണൽ മെസ്സി മനോഹരമായ ഒരു ഗോൾ നേടുകയായിരുന്നു. അതിനുശേഷം അദ്ദേഹം നടത്തിയ സെലിബ്രേഷൻ വലിയ ലോക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. റയൽ ആരാധകർക്ക് മുന്നിൽ തന്റെ ജേഴ്സി ഊരി പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു […]