മെസ്സിക്ക് ശേഷം ആര്? ഉത്തരം അർജന്റീനയിൽ നിന്ന് തന്നെ,17കാരന്റെ ഫ്രീകിക്ക് ഗോളിൽ മനം നിറഞ്ഞ് ആരാധകർ.
അർജന്റീനയുടെ എക്കാലത്തെയും വലിയ ഇതിഹാസമായി ആരാധകർ പരിഗണിച്ചു പോന്നിരുന്നത് ഡിയഗോ മറഡോണയെയായിരുന്നു. അദ്ദേഹത്തിന് ശേഷം അർജന്റീന നാഷണൽ ടീമിനെ അദ്ദേഹത്തെപ്പോലെ നയിക്കാൻ വേണ്ടി ആര് മുന്നോട്ടുവരുമെന്നത് ആരാധകർ ഉറ്റു നോക്കിയിരുന്നു. അങ്ങനെ അടുത്ത മറഡോണയായി കൊണ്ടാണ് ലയണൽ മെസ്സി കടന്നുവന്നത്.അർജന്റീന ദേശീയ ടീമിലെ തുടക്കകാലം മെസ്സിക്ക് വളരെയധികം ക്ലേശകരമായിരുന്നു. പക്ഷേ ഇന്നിപ്പോൾ അർജന്റീനക്ക് ഒരു സുവർണ കാലഘട്ടം തന്നെ സമ്മാനിക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചു. മറഡോണ മുകളിലാണ് ഇന്ന് ഫുട്ബോൾ ലോകം ലയണൽ മെസ്സിയെ പരിഗണിക്കുന്നത്. കരിയറിന്റെ […]