ഇതുവരെ തടയാൻ കഴിഞ്ഞിട്ടില്ല,എങ്ങനെ തടയുമെന്നറിയില്ല,പക്ഷേ ബഹുമാനം നൽകണം: മെസ്സിയെ കുറിച്ച് വാൽവെർദെ.
ലയണൽ മെസ്സി അതിപ്രധാനമായ ഒരു മത്സരത്തിലേക്ക് കടക്കുകയാണ്. വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിൽ രണ്ടു നിർണായക മത്സരങ്ങളാണ് അർജന്റീനയെ കാത്തിരിക്കുന്നത്. പതിനേഴാം തീയതി നടക്കുന്ന മത്സരത്തിൽ ഉറുഗ്വയും ഇരുപത്തിരണ്ടാം തീയതി നടക്കുന്ന മത്സരത്തിൽ ബ്രസീലുമാണ് അർജന്റീനയുടെ എതിരാളികൾ. അർജന്റീനയെ വിജയത്തിലേക്ക് നയിക്കാൻ തന്നെയാണ് ക്യാപ്റ്റൻ മെസ്സി ശ്രമിക്കുക. ലയണൽ മെസ്സിയെ തടയുക എന്നുള്ളത് തന്നെ എതിർ ടീമുകൾക്ക് ഒരു ഭാരിച്ച ജോലിയാണ്.അതുകൊണ്ടുതന്നെ മെസ്സിയെ നേരിടാൻ പോകുന്ന എല്ലാ എതിർ താരങ്ങൾക്കും പരിശീലകർക്കും ആദ്യം നേരിടേണ്ടിവരുന്ന ചോദ്യം മെസ്സിയെ […]