മുന്നിലുള്ളത് ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ മാത്രം,ഏഷ്യയിലെ രണ്ടാമത്തെ ഭീമന്മാരായി മാറി കേരള ബ്ലാസ്റ്റേഴ്സ്,ഇത് ആരാധകരുടെ പവർ.
കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഉജ്ജ്വല തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ആകെ 6 റൗണ്ട് മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്. അതിൽ നിന്നും നാലു വിജയങ്ങൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി.13 പോയിന്റ് പോക്കറ്റിലാക്കിയ ബ്ലാസ്റ്റേഴ്സ് നിലവിൽ ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണ എന്നും മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കുന്ന കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ ഹോം മത്സരത്തിലും സ്റ്റേഡിയം നിറഞ്ഞുകവിയും. മത്സരത്തിന്റെ മുഴുവൻ സമയവും ആർപ്പുവിളിക്കുന്ന ആരാധകക്കൂട്ടം […]