സംഭവബഹുലമായ മത്സരത്തിൽ യുണൈറ്റഡിന് തോൽവി,യുവ താരങ്ങളുടെ കരുത്തിൽ റയൽ,ഗോളടി മേളം തുടർന്ന് ഹാരി കെയ്ൻ.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ എഫ്സി കോപ്പൻ ഹേഗൻ പരാജയപ്പെടുത്തിയത്.സംഭവബഹുലമായിരുന്നു ഈ മത്സരം. ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് നീങ്ങിയ യുണൈറ്റഡിന് പിന്നീട് കാര്യങ്ങൾ പിഴക്കുകയായിരുന്നു. മത്സരത്തിന്റെ 3,28 മിനിട്ടുകളിൽ ഗോൾ നേടിക്കൊണ്ട് ഹൊയ്ലുണ്ട് യുണൈറ്റഡിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. പക്ഷേ 42ആം മിനിറ്റിൽ മാർക്കസ് റാഷ്ഫോഡിന് റെഡ് കാർഡ് കിട്ടിയതോടെ കാര്യങ്ങൾ മാറി.താരം നടത്തിയ ഫൗളിനായിരുന്നു റെഡ് കാർഡ് കിട്ടിയത്. […]