മെസ്സി,ഡി മരിയ എന്നിവരെ കുറിച്ച് വാ തോരാതെ സംസാരിക്കും,അദ്ദേഹം അർജന്റീനയെ വളരെയധികം സ്നേഹിക്കുന്നു:മൊറിഞ്ഞോയെന്ന പോർച്ചുഗീസ് പരിശീലകനെ കുറിച്ച് ദിബാല.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയപ്പോൾ അതിന്റെ ഭാഗമാവാൻ കഴിഞ്ഞ സൂപ്പർതാരമാണ് പൗലോ ദിബാല. കൂടുതൽ അവസരങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും കിട്ടുന്ന അവസരങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്.താരത്തിന്റെ വേൾഡ് കപ്പിലെ പെനാൽറ്റി ആരാധകർക്കിടയിൽ ഒത്തിരി ചർച്ചയായതാണ്.ഏതായാലും ലോക ചാമ്പ്യനാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരമുള്ളത്. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് വേണ്ടിയാണ് ഈ അർജന്റൈൻ സൂപ്പർതാരം കളിച്ചു കൊണ്ടിരിക്കുന്നത്.മികച്ച പ്രകടനം അവിടെ നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഏഴു മൽസരങ്ങളിൽ നിന്ന് […]