ഗോൾ നേടിയ ആവേശത്തിൽ സകലതും മറന്നു,ദിമിത്രിയോസ് ഇനി അടുത്ത മത്സരത്തിൽ പുറത്തിരിക്കേണ്ടിവരും,ആരാധകർക്ക് വമ്പൻ നിരാശ.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആറാം റൗണ്ട് മത്സരത്തിൽ ഒരു കിടിലൻ വിജയം സ്വന്തമാക്കി കഴിഞ്ഞു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. അവരുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ഈ തകർപ്പൻ വിജയം സ്വന്തമാക്കിയത്.വിജയത്തോടുകൂടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഡൈസുക്കെ സക്കായിയാണ് ആദ്യ ഗോൾ നേടിയത്.അഡ്രിയാൻ ലൂണയായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്. പിന്നീട് പെനാൽറ്റികൾ സേവ് ചെയ്തു കൊണ്ട് ഗോൾകീപ്പർ സച്ചിൻ സുരേഷ് […]

അവന്മാരുടെയൊരു ടിഫോ..ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ച ഈസ്റ്റ് ബംഗാൾ ആരാധകർക്ക് കളത്തിൽ ചുണക്കുട്ടികളുടെ ചുട്ട മറുപടി.

കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാൾ എഫ്സിയും തമ്മിൽ നടന്ന മത്സരം വളരെയധികം സംഭവവികാസങ്ങൾ നിറഞ്ഞതായിരുന്നു. ആവേശകരമായ മുഹൂർത്തങ്ങൾ ഒരുപാട് തവണ മത്സരത്തിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയക്കൊടി പാറിക്കുകയായിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ പോയി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് തകർത്തു വിട്ടിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തത് സക്കായിയുടെ ഗോളാണ്. ലൂണയുടെ അസിസ്റ്റിൽ നിന്നും വളരെ സുന്ദരമായ ഒരു ഫിനിഷിംഗ് തന്നെയാണ് ഈ ജാപ്പനീസ് താരം നടത്തിയിട്ടുള്ളത്. രണ്ടാം പകുതിയിലായിരുന്നു നിരവധി […]

പെനാൽറ്റി സേവ്,ഗോളുകൾ,റെഡ് കാർഡ്, സംഭവബഹുലമായ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്.

നിരവധി സംഭവ വികാസങ്ങൾ അരങ്ങേറിയ ബഹുലമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തകർപ്പനൊരു വിജയം സ്വന്തമാക്കിയിരിക്കുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരിക്കുന്നു.മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് അർഹിച്ച വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോളുകൾ വീതമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ഈസ്റ്റ് ബംഗാളിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും മികച്ച രീതിയിൽ തന്നെയാണ് തുടങ്ങിയത്. പക്ഷേ കൂടുതൽ അറ്റാക്കുകൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായി. […]

ബ്രസീൽ മെസ്സിക്ക് വോട്ട് ചെയ്തോ? ഇന്ത്യയുടെ വോട്ടാർക്ക്? അർജന്റീനയും പോർച്ചുഗലും വോട്ട് രേഖപ്പെടുത്തിയതാർക്ക്?

ഏർലിംഗ് ഹാലന്റിനെ തോൽപ്പിച്ചുകൊണ്ട് ലയണൽ മെസ്സി ബാലൺ ഡി’ഓർ അവാർഡ് നേടിയിട്ട് ദിവസങ്ങൾ പിന്നിട്ടുവെങ്കിലും അതിന്റെ വോട്ട് നില ഇന്നലെയാണ് പുറത്തേക്ക് വന്നത്. നല്ല ഒരു മാർജിനിൽ തന്നെ ഹാലന്റിനെ തോൽപ്പിക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. 462 പോയിന്റുകൾ ലയണൽ മെസ്സി സ്വന്തമാക്കിയപ്പോൾ 357 പോയിന്റുകളാണ് ഹാലന്റ് നേടിയത്. അതായത് 105 പോയിന്റ്കളുടെ വ്യക്തമായ ലീഡ് മെസ്സിക്ക് ഉണ്ടായിരുന്നു. ജേണലിസ്റ്റുകളുടെ വോട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.ഓരോ രാജ്യത്തുനിന്നും ഓരോ പ്രധാനപ്പെട്ട മാധ്യമത്തിന്റെ ചീഫ് എഡിറ്ററാണ് വോട്ട് ചെയ്യുക.ആ […]

സ്റ്റേഡിയം കാലിയാകും, ടിവിയിൽ പോലും കാണാൻ ആളുണ്ടാവില്ല:ഐഎസ്എല്ലിന് ഗുരുതരമായ മുന്നറിയിപ്പ് നൽകി ഇവാൻ വുക്മനോവിച്ച്.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഈസ്റ്റ് ബംഗാളിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഈസ്റ്റ് ബംഗാളിന്റെ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ ജനുവരിക്ക് ശേഷം ഇതുവരെ കളിച്ച എല്ലാ എവേ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഒരു പോയിന്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല. അതിന് മാറ്റം വരുത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരിക്കും ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ഈ മത്സരത്തിന് മുന്നേ നടന്ന പ്രസ് കോൺഫറൻസിൽ ഇവാൻ വുക്മനോവിച്ച് ഒരിക്കൽ കൂടി ആ അപാകത ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഐഎസ്എല്ലിൽ […]

കടുത്ത പോരാട്ടം നടന്നിട്ടില്ല,മെസ്സി ഹാലന്റിനെ തോൽപ്പിച്ചത് വൻ മാർജിനിൽ,പോയിന്റ് നില പുറത്തേക്ക് വന്നു.

ദിവസങ്ങൾക്കു മുന്നേയായിരുന്നു ലയണൽ മെസ്സി കരിയറിലെ തന്റെ എട്ടാമത്തെ ബാലൺഡി’ഓർ അവാർഡ് ഷെൽഫിലേക്ക് എത്തിച്ചത്.ഏർലിംഗ് ഹാലന്റിനെ രണ്ടാം സ്ഥാനത്തേക്കും കിലിയൻ എംബപ്പേയെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളി കൊണ്ടാണ് മെസ്സി ഒരിക്കൽ കൂടി ലോക ഫുട്ബോളിന്റെ രാജാവായത്. എന്നാൽ മെസ്സിയെക്കാൾ ഈ പുരസ്കാരത്തിന് അർഹത ഹാലന്റിനായിരുന്നുവെന്ന് ഒരു വിഭാഗം ആരാധകർ ഇപ്പോഴും അവകാശപ്പെടുന്നുണ്ട്. നേട്ടങ്ങളുടെ കാര്യത്തിലും പ്രകടനത്തിന്റെ കാര്യത്തിലും മെസ്സിക്ക് കടുത്ത വെല്ലുവിളിയാവാൻ ഏർലിംഗ് ഹാലന്റിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വോട്ടിങ്ങിന്റെ കാര്യത്തിലും കടുത്ത പോരാട്ടം നടന്നിട്ടുണ്ടാവും എന്നായിരുന്നു പ്രതീക്ഷകൾ. […]

കേരള ബ്ലാസ്റ്റേഴ്സിനോട് വിവേചനം, ഇവിടെ ഇരട്ട നീതി,പരോക്ഷമായി AIFFനെതിരെ ആഞ്ഞടിച്ച് ഇവാൻ.

കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിലെ വിവാദങ്ങളെ തുടർന്ന് ഒരുപാട് ശിക്ഷാനടപടികൾ ഏൽക്കേണ്ടി വന്നിരുന്നു. പരിശീലകൻ ഇവാൻ വുക്മനോവിച്ച് വലിയ വിലക്ക് നേരിട്ടിരുന്നു.10 മത്സരങ്ങളിലെ വിലക്ക് അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞ ഒഡീഷ്യക്കെതിരെയുള്ള മത്സരത്തിലായിരുന്നു അദ്ദേഹം തിരിച്ചെത്തിയിരുന്നത്. മത്സരത്തിൽ വിജയം നേടാൻ സാധിച്ചത് ഇവാന് വളരെയധികം സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ പ്രധാനമായും നിലനിൽക്കുന്ന ആരോപണം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സിനോട് വിവേചനം കാണിക്കുന്നു എന്നതാണ്. അതായത് പലപ്പോഴും ബ്ലാസ്റ്റേഴ്സിനെതിരെ മാത്രം കടുത്ത നടപടികൾ […]

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും:ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്മനോവിച്ച് പറയുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുകയാണ്.ഈസ്റ്റ് ബംഗാൾ എഫ്‍സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഈസ്റ്റ് ബംഗാളിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഇന്നത്തെ മത്സരം നടക്കുക. ഈ സീസണിലെ രണ്ടാമത്തെ എവേ മത്സരത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് വരുന്നത്. ഈ മത്സരത്തിനു മുന്നേ നടത്തിയ പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഫുട്ബോളിന്റെ സത്ത അഥവാ എസൻസ് എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. കൂടാതെ ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളായ […]

ഇനിയേസ്റ്റയുടേത് തട്ടിയെടുത്തു,മെസ്സി നേടിയപ്പോൾ കോപ്പക്ക് മൂല്യം കൂടി:ബാലൺഡി’ഓറിൽ വൻ വിമർശനവുമായി കൊളംബിയൻ ലെജൻഡ്.

ലയണൽ മെസ്സിക്ക് ഇത്തവണത്തെ ബാലൺ ഡി’ഓർ അവാർഡ് നൽകിയതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വാഗ്വാദങ്ങളും ചർച്ചകളും ലോക ഫുട്ബോളിൽ സജീവമായി കൊണ്ട് തുടരുകയാണ്. അർഹതയില്ലാത്ത ഒരു ബാലൺഡി’ഓർ അവാർഡാണ് ലയണൽ മെസ്സി സ്വന്തമാക്കിയത് എന്നാണ് വിമർശകർ ആരോപിക്കുന്നത്. മെസ്സിയെക്കാൾ എന്തുകൊണ്ടും അർഹതയുണ്ടായിരുന്ന ഹാലന്റിനെ തഴഞ്ഞത് തീരെ ശരിയായില്ലെന്നും വിമർശകർ ആരോപിക്കുന്നുണ്ട്. ജർമ്മൻ താരമായിരുന്ന ലോതർ മത്തേയൂസ്,പിഎസ്ജി താരമായിരുന്ന റോതൻ എന്നിവരൊക്കെ ലയണൽ മെസ്സിക്കെതിരെ രംഗത്ത് വന്നിരുന്നു. കൊളംബിയൻ ലെജൻഡ് ആയ മൗറിസിയോ ആസ്പ്രില്ല മെസ്സിക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ട്.ബാലൺ ഡി’ഓർ കേവലം […]

ഓരോ മത്സരം കൂടുന്തോറും അബദ്ധങ്ങളും മോശം തീരുമാനങ്ങളും,ISLൽ VAR നിർബന്ധമാണെന്ന് ഇവാൻ വുക്മനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്ക് എപ്പോഴും വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. അതിന് കാരണം അവരുടെ മോശം തീരുമാനങ്ങളും തെറ്റായ തീരുമാനങ്ങളുമാണ്. വലിയ അബദ്ധങ്ങളാണ് പലപ്പോഴും റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ അർഹതപ്പെട്ട ഗോളുകളും വിജയങ്ങളുമൊക്കെ പല ടീമുകൾക്കും നഷ്ടപ്പെടാറുണ്ട്. മോശം റഫറിയിങ് ഏറ്റവും കൂടുതൽ ബാധിച്ച ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിലെ വിവാദം നാം ഏവരും കണ്ടതാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് എപ്പോഴും ഈ മോശം റഫറിയിങ്ങിനെതിരെ സംസാരിക്കാറുണ്ട്. എന്തിനേറെ […]