ദാനമായി കൊടുത്തതല്ല, നേടിയെടുത്തത് :ക്രിസ്റ്റ്യാനോയുടെ ബാലൺഡി’ഓർ അടക്കമുള്ള വ്യക്തിഗത മികവുകളെ പ്രശംസിച്ച് സഹോദരി.
ഈ വർഷത്തെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ അവാർഡ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സമ്മാനിച്ചു കഴിഞ്ഞിരുന്നു. ലയണൽ മെസ്സിയാണ് നേടിയിട്ടുള്ളത്. ലയണൽ മെസ്സിക്ക് എട്ടാംതവണയും ബാലൺഡി’ഓർ ലഭിച്ചതോടെ പല രൂപത്തിലുള്ള പ്രതിഷേധങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു. ലയണൽ മെസ്സിയെക്കാൾ അർഹിച്ചത് ഏർലിംഗ് ഹാലന്റാണ് എന്ന അഭിപ്രായക്കാർ ലോക ഫുട്ബോളിൽ ഉയർന്നുവന്നിരുന്നു. മെസ്സിയുടെ പ്രധാനപ്പെട്ട എതിരാളിയായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്നെ ഈ വിഷയത്തിൽ ചില നീരസങ്ങൾ ഉണ്ടായിരുന്നു. അതായത് ലയണൽ മെസ്സിക്ക് ലഭിച്ച ബാലൺഡി’ഓർ […]