ദിമി ട്രാക്കിലായി,ഈസ്റ്റ് ബംഗാളിൽ പൊളിച്ചടുക്കുന്നു!
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഗോൾഡൻ ബൂട്ട് നേടിയ താരമാണ് ദിമിത്രിയോസ് ഡയമന്റക്കോസ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയായിരുന്നു അദ്ദേഹം ഗോളടിച്ചു കൂട്ടിയിരുന്നത്.എന്നാൽ പിന്നീട് ക്ലബ്ബിനകത്ത് തുടരാൻ അദ്ദേഹം തയ്യാറായില്ല. കോൺട്രാക്ട് പൂർത്തിയാക്കിയതിന് ശേഷം ദിമി ഈസ്റ്റ് ബംഗാളിലേക്ക് പോവുകയായിരുന്നു.ആകർഷകമായ ഒരു ഓഫർ തന്നെയായിരുന്നു അദ്ദേഹത്തിന് അവിടെ നിന്നും ലഭിച്ചിരുന്നത്. ഈസ്റ്റ് ബംഗാളിലെ ആദ്യ മത്സരങ്ങളിൽ ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു ദിമിയെയാണ് നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. താരം കളിച്ച ആദ്യത്തെ മൂന്ന് ഐഎസ്എൽ മത്സരങ്ങളിൽ ഗോളുകൾ ഒന്നും […]