എന്തൊരു കരച്ചിലാണിത്, വ്യത്യസ്തമായ കരച്ചിൽ: മെസ്സിയെ വിമർശിച്ച ജർമൻ ലെജന്റിനെ പരിഹസിച്ച് ഡി മരിയ.
ലയണൽ മെസ്സിക്ക് ഈ വർഷത്തെ ബാലൺഡി’ഓർ നൽകിയതിന് പിന്നാലെ ഒരുപാട് അഭിനന്ദന പ്രവാഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതുപോലെതന്നെ ഒരുപാട് വിമർശനങ്ങളും ഇക്കാര്യത്തിൽ ഉയർന്നു വന്നു. മെസ്സിയെക്കാൾ കൂടുതൽ അർഹിച്ചത് ഏർലിംഗ് ഹാലന്റായിരുന്നു എന്ന അഭിപ്രായക്കാർ ഉണ്ടായിരുന്നു. മെസ്സിക്ക് നൽകിയത് തീർത്തും തെറ്റായിപ്പോയി എന്നായിരുന്നു ഇവർ ആരോപിച്ചിരുന്നത്. അതിൽ പെട്ട ഒരു വ്യക്തിയാണ് ജർമൻ ലെജന്റായ ലോതർ മത്തേയൂസ്. താനൊരു ലയണൽ മെസ്സി ആരാധകനാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം തുടങ്ങിയിരുന്നത്. പക്ഷേ ഇത്തവണ മെസ്സിക്ക് ബാലൺഡി’ഓർ നൽകിയത് […]