അർജന്റീനയുടെ മാലാഖ തിരിച്ചെത്തി,ഒരു കിടിലൻ ഫ്രീകിക്ക് ഗോളുമായി,ബ്രസീൽ സൂക്ഷിക്കുക.
അർജന്റീനയുടെ മാലാഖയായ എയ്ഞ്ചൽ ഡി മരിയക്ക് സമീപകാലത്ത് പരിക്കേറ്റിരുന്നു.കുറച്ച് കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. അർജന്റീന നാഷണൽ ടീമിനോടൊപ്പം കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ഡി മരിയ കളിച്ചിരുന്നില്ല. അദ്ദേഹം ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായി മടങ്ങിയെത്തിയിട്ടുണ്ട്.ഒരു കിടിലൻ തിരിച്ചുവരവ് തന്നെയാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അദ്ദേഹത്തിന്റെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്ക അരൗകയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. അതിൽ […]