മാർക്കോ ലെസ്ക്കോവിച്ച് എന്ന് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ച് പരിശീലകൻ ഇവാൻ വുകുമനോവിച്ച്.
വിലക്കുകളും പരിക്കുകളും കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിച്ചിട്ടുള്ളത് പ്രതിരോധനിരയിലാണ്. പ്രതിരോധനിരയിലെ പ്രധാനപ്പെട്ട താരങ്ങൾ ഇല്ലാതെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യൻ ഡിഫൻസിനെ വെച്ചുകൊണ്ടാണ് കളിക്കുന്നത്. എന്നിട്ടും കഴിഞ്ഞ മത്സരത്തിൽ ഒരു ആവേശ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സിനെ വല്ലാതെ അലട്ടുന്നത് മിലോസ് ഡ്രിൻസിച്ചിന്റെ വിലക്കാണ്.റെഡ് കാർഡ് കണ്ടതിന് തുടർന്ന് മൂന്നു മത്സരങ്ങളിൽ നിന്നാണ് അദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം മറ്റൊരു വിദേശ പ്രതിരോധനിര താരമായ മാർക്കോ ലെസ്ക്കോവിച്ച് പരിക്കിന്റെ […]