സാധാരണ പല ടീമുകൾക്കും കാലിടറുന്ന സന്ദർഭമായിരുന്നു, പക്ഷേ അർജന്റീനക്ക് പിഴച്ചില്ല: അവിശ്വസനീയതയോടെ പെപ് പറയുന്നു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് അർജന്റീനയെ സംബന്ധിച്ചിടത്തോളം എല്ലാ തലത്തിലും വൈകാരികമായിരുന്നു. ദുർബലരായ സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ അട്ടിമറി തോൽവി ഏറ്റുവാങ്ങി വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താവുന്നതിന്റെ വക്കിൽ വരെ അർജന്റീന എത്തിയിരുന്നു.പക്ഷേ അവിടെ നിന്ന് അവർ നടത്തിയ തിരിച്ചുവരവ് അവിശ്വസനീയമായിരുന്നു.പിന്നീട് ഒരുപാട് സന്ദർഭങ്ങൾ അങ്ങനെയുണ്ടായി. വളരെയധികം സമ്മർദ്ദ നിറഞ്ഞ ഘട്ടങ്ങളെയെല്ലാം അർജന്റീന തരണം ചെയ്തു.ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെയും ഫൈനലിൽ ഫ്രാൻസിനെതിരെയും അർജന്റീന വളരെയധികം സമ്മർദ്ദങ്ങൾ നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയിരുന്നു. പക്ഷേ അതിനെയെല്ലാം […]

ഇത് നീതിയോ കണ്ണിൽപൊടിയിടലോ? പ്രബീറിന്റെ കഴുത്ത് ഞെരിച്ച താരത്തിന് ചെറിയ ശിക്ഷ നൽകി AIFF.

കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയും തമ്മിൽ നടന്ന മത്സരം ആരാധകർ മറക്കാനിടയില്ല.മുംബൈ സിറ്റി എഫ്സിയുടെ മൈതാനത്ത് വച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിൽ പരാജയപ്പെട്ടിരുന്നത്. ബ്ലാസ്റ്റേഴ്സ് വരുത്തി വെച്ച പിഴവുകൾ തന്നെയായിരുന്നു വിനയായിരുന്നത്. മത്സരത്തിന്റെ അവസാനം സംഘർഷഭരിതവും സംഭവബഹുലവുമായിരുന്നു. കയ്യാങ്കളികൾ വരെ മത്സരത്തിൽ നടന്നിരുന്നു. അതിന്റെ ഫലമായിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് താരമായ മിലോസ് ഡ്രിൻസിച്ചിന് റെഡ് കാർഡും വിലക്കും ലഭിച്ചിരുന്നു. മൂന്ന് മത്സരങ്ങളിലാണ് വിലക്ക്. മുംബൈ താരമായ വാൻ നീഫിനും ഇതുതന്നെയായിരുന്നു […]

കുതന്ത്രങ്ങൾ തുടർന്ന് ഇറ്റലി, അർജന്റീനയുടെ ഭാവി വാഗ്ദാനത്തെ റാഞ്ചുന്നു,അവസാന കാത്തിരിപ്പിൽ താരം.

മറ്റുള്ള രാജ്യങ്ങളിലെ പ്രത്യേകിച്ച്, സൗത്ത് അമേരിക്കൻ രാജ്യങ്ങളിലെ മികച്ച ഭാവി വാഗ്ദാനങ്ങൾ റാഞ്ചി തങ്ങളുടെ ദേശീയ ടീമിന് വേണ്ടി കളിപ്പിക്കുന്നതിൽ യൂറോപ്യൻ കരുത്തരായ ഇറ്റലി മിടുക്കരാണ്. ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നും ഒരുപാട് മികച്ച താരങ്ങളെ അവർ സ്വന്തമാക്കിയിട്ടുണ്ട്.ജോർഗീഞ്ഞോ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇപ്പോഴും ഇറ്റലി ഇതേ മാർഗ്ഗം അവലംബിക്കുന്നുണ്ട്. സമീപകാലത്ത് അർജന്റീനയിൽ നിന്നും മികച്ച യുവ താരങ്ങളെ അവർ സ്വന്തമാക്കിയിരുന്നു. ഇനി ഇറ്റലിക്ക് ഇപ്പോൾ വേണ്ടത് അർജന്റൈൻ പ്രതിഭയായ മറ്റിയാസ് സോളെയെയാണ്. അതിനുള്ള […]

ലിയോ മെസ്സി എഫക്ട്..!ഡേവിഡ് ബെക്കാം പോലും കാത്തിരിപ്പിൽ,സപ്ലൈയെ തകർത്തെറിഞ്ഞ ഡിമാൻഡ്.

ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കൊപ്പമുള്ള ആദ്യ സീസണിന് വിരാമമായിട്ടുണ്ട്. സീസണിന്റെ പകുതിക്ക് വെച്ചുകൊണ്ടാണ് മെസ്സി അമേരിക്കയിലേക്ക് എത്തിയത്.വലിയ ഒരു ഇമ്പാക്ട് തന്നെയാണ് മെസ്സി അവിടെ ഉണ്ടാക്കിയിട്ടുള്ളത്. അമേരിക്കൻ ഫുട്ബോളിനെ ഉത്തേജിപ്പിക്കാൻ ലിയോ മെസ്സിയുടെ വരവിന് കഴിഞ്ഞിരുന്നു. മികച്ച പ്രകടനമാണ് മെസ്സി അമേരിക്കയിൽ ഇതുവരെ നടത്തിയിട്ടുള്ളത്.ക്ലബ്ബിന് വേണ്ടി ഇതുവരെ 11 ഗോളുകളും മെസ്സി നേടിയിട്ടുണ്ട്. ലീഗ്സ് കപ്പ് നേടിക്കൊടുക്കുകയും ചെയ്തു. ആ ടൂർണമെന്റിലെ ഏറ്റവും മികച്ച താരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ലയണൽ മെസ്സി തന്നെയായിരുന്നു.അമേരിക്കൻ […]

തീർത്തും വ്യത്യസ്തം,ലിയോ മെസ്സിയെ ബഹിരാകാശത്ത് എത്തിച്ചു!

ലയണൽ മെസ്സി പതിവ് പോലെ ഈ സീസണിലും ഏറെ മികവിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അർജന്റീനക്ക് വേണ്ടിയും ഇന്റർ മയാമിക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.മെസ്സിയുടെ ക്ലബ്ബിനോടൊപ്പമുള്ള ഈ സീസൺ അവസാനിച്ചിട്ടുണ്ട്. എന്നിരുന്നാലും ചില മത്സരങ്ങൾ കൂടി മെസ്സിക്ക് കളിക്കാനുണ്ട്. ലയണൽ മെസ്സിയുടെ സ്പോൺസർമാരിൽ ഒരാളാണ് പ്രമുഖ കമ്പനിയായ അഡിഡാസ്.അവരുടെ ഗ്ലോബൽ അംബാസിഡറാണ് ലയണൽ മെസ്സി. മാത്രമല്ല അഡിഡാസുമായി ഒരു ലൈഫ് ടൈം കോൺട്രാക്ട് തന്നെ ലയണൽ മെസ്സിക്ക് ഉണ്ട്. 2017ലായിരുന്നു മെസ്സി ഈ ഭീമൻ […]

ലൊബേറക്കെതിരെയുള്ള ചീത്തപ്പേര് മാറ്റാനാകുമോ?ഐഎസ്എല്ലിലെ ഏറ്റവും മികച്ച അന്തരീക്ഷത്തിലേക്കാണ് കളിക്കാനിറങ്ങുന്നതെന്ന് പരിശീലകൻ.

കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ്യ എഫ്സിയും തമ്മിലുള്ള മത്സരം ഇന്നാണ് നടക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാമത്തെ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെത്. ആദ്യ രണ്ടു മത്സരങ്ങളിൽ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന് അത് തുടരാനാവാതെ പോവുകയായിരുന്നു. പിന്നീട് നടന്ന മത്സരത്തിൽ ഒരു തോൽവിയും ഒരു സമനിലയുമാണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് അത്യാവശ്യമാണ്.അല്ല എന്നുണ്ടെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയിലേക്കാണ് നീങ്ങുക. പരിശീലകൻ ഇവാൻ തിരിച്ചെത്തുന്നു എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കൂടുതൽ കരുത്ത് പകരുന്ന ഒരു കാര്യമാണ്. […]

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫോട്ടോയെടുക്കാൻ മെസ്സി തയ്യാറായെന്ന് റിപ്പോർട്ട്.

ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺ ഡി’ഓർ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ സീസണിലെ ബാലൺ ഡി’ഓർ അവാർഡ് ലയണൽ മെസ്സിക്ക് തന്നെയാണ് എന്നത് ഫാബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ള ഒരുപാട് മാധ്യമപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു.ഏർലിംഗ് ഹാലന്റിന് ഇപ്പോൾ ആരും സാധ്യതകൾ കൽപ്പിക്കുന്നില്ല. രണ്ടാം സ്ഥാനത്തായിരിക്കും ഹാലന്റ് ഫിനിഷ് ചെയ്യുക. ഇതിനു മുൻപ് ഏഴു തവണ ഈ അവാർഡ് നേടിയിട്ടുള്ള വ്യക്തിയാണ് ലയണൽ മെസ്സി. ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ നേടിയിട്ടുള്ള വ്യക്തിയും മെസ്സിയാണ്.അതിലേക്ക് ഒന്നുകൂടി ചേർക്കാനുള്ള […]

റഫറിമാർ മനപ്പൂർവ്വം ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവോ എന്ന കാര്യത്തിൽ ഇവാന്റെ പ്രതികരണം ഇപ്രകാരമാണ്.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്. നാളെ നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ്സിയാണ് കേരളത്തിന്റെ എതിരാളികൾ. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് നാളെ മത്സരം നടക്കുന്നത്.ബ്ലാസ്റ്റേഴ്സിന് നിർണായകമായ ഒരു മത്സരമാണിത്. എന്തെന്നാൽ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച രീതിയിൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും പിറകോട്ട് പോകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ വച്ച് സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് അതിനു തൊട്ടു മുന്നേ നടന്ന മത്സരത്തിൽ മുംബൈയോട് […]

ലിയോ മെസ്സിക്കെതിരെ പ്രീമിയർ ലീഗിലെ താരങ്ങൾ,ഇത്തവണ ബാലൺഡി’ഓർ നേടിയാൽ അത് കടുത്ത അനീതിയായിരിക്കും.

ബാലൺ ഡി’ഓർ ആരായിരിക്കും ഇത്തവണ നേടുക എന്ന ചർച്ചകൾ ഇപ്പോൾ വേൾഡ് ഫുട്ബോളിൽ വളരെയധികം സജീവമായിട്ടുണ്ട്. അത് ഇനി അറിയാൻ കേവലം വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണുള്ളത്.എന്നാൽ അതിനു വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല എന്നുള്ളത് പല മാധ്യമ പ്രവർത്തകരും കണ്ടെത്തിയിരുന്നു. എന്തെന്നാൽ ലയണൽ മെസ്സി ഇത്തവണത്തെ ബാലൺ ഡി’ഓർ ഉറപ്പിച്ചു കഴിഞ്ഞു എന്നാണ് ഒരുപാട് ജേണലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലയണൽ മെസ്സിയുടെ പ്രധാന എതിരാളി ഏർലിംഗ് ഹാലന്റാണ്. കഴിഞ്ഞ സീസണിൽ ആകെ 52 ഗോളുകൾ ഈ സൂപ്പർതാരം […]

ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാം ലൂണ തന്നെ,നാലെണ്ണത്തിൽ മൂന്നെണ്ണത്തിലും അഭിമാനമായി മാറി.

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിരുന്നു. ആദ്യം മത്സരത്തിൽ ബംഗളൂരു എഫ്സിയെയും രണ്ടാം മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു.എന്നാൽ ആ വിജയ കുതിപ്പ് പിന്നീട് തുടരാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മുംബൈ സിറ്റിയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനോട് സമനില വഴങ്ങുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ പതിവുപോലെ തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ഗോൾ നേടാൻ ലൂണക്ക് സാധിച്ചിരുന്നു.കഴിഞ്ഞ മത്സരത്തിൽ ഒരു […]