പെലെയേയും മറഡോണയെയും ഓർമ്മിപ്പിക്കുന്നു,ബാലൺഡി’ഓർ മെസ്സിക്ക് തന്നെ നൽകണമെന്ന് റൊണാൾഡോ.

ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ പുരസ്കാരം നേടിയ താരം ലയണൽ മെസ്സിയാണ്. 7 തവണയാണ് മെസ്സി ഈ ബഹുമതി കരസ്ഥമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ച് തവണയാണ് നേടിയിട്ടുള്ളത്.ലയണൽ മെസ്സി ഒരു തവണകൂടി നേടാനുള്ള ഒരുക്കത്തിലാണ്. അതായത് ഈ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരം ലിയോ മെസ്സിക്ക് തന്നെയായിരിക്കും എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. പലരും അത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട് ഹാലന്റിനെ പിന്തള്ളി കൊണ്ടാണ് ലയണൽ മെസ്സി ബാലൺഡി’ഓർ അവാർഡ് നേടുക. കഴിഞ്ഞ വർഷത്തെ […]

മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ ഇഷ്ട താരം?തന്റെ ഐഡോളുകളെ വെളിപ്പെടുത്തി അഡ്രിയാൻ ലൂണ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഈ സീസണിലും മാസ്മരിക പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ലൂണ ഗോൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയുള്ള മത്സരത്തിൽ ലൂണയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡാനിഷ് ഗോൾ നേടിയിരുന്നത്. ഇങ്ങനെ ഒരു മികച്ച തുടക്കം തന്നെ ഈ സീസണിൽ ഉണ്ടാക്കിയെടുക്കാൻ അഡ്രിയാൻ ലൂണക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് അഡ്രിയാൻ ലൂണ. സീസണിലും പ്രതീക്ഷകളുടെ ഭാരം മുഴുവനും ഈ ഉറുഗ്വൻ […]

ഇതെങ്ങാനും സംഭവിച്ചാൽ ക്രിസ്റ്റ്യാനോ ഗോളടിച്ച് തിമിർക്കും, മാഞ്ചസ്റ്റർ സിറ്റി മിന്നും താരത്തെ എത്തിക്കാൻ അൽ നസ്ർ പണി തുടങ്ങി.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ തന്റെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ നിറഞ്ഞു കളിക്കുകയാണ്. റൊണാൾഡോ സൗദിയിലേക്ക് പോന്നപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. പക്ഷേ വളരെ സന്തോഷവാനായി കൊണ്ടാണ് റൊണാൾഡോ അവിടെ കളിക്കുന്നത്.അതുകൊണ്ടുതന്നെയാണ് ഗോളുകൾ നിരവധി പിറക്കുന്നതും.മാത്രമല്ല റൊണാൾഡോയുടെ പാത പിൻപറ്റിക്കൊണ്ട് ഒരുപാട് മികച്ച താരങ്ങൾ സൗദിയിൽ എത്തുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ തന്നെ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്.സാഡിയോ മാനെ,ബ്രോസോവിച്ച്,ഒട്ടാവിയോ,അയ്മറിക്ക് ലപോർട്ട് എന്നിവരൊക്കെ ഇപ്പോൾ റൊണാൾഡോക്കൊപ്പമാണ് കളിക്കുന്നത്. പക്ഷേ ചെറിയ കാലയളവിലേക്കുള്ള ഒരു […]

ഒരു പേടിയും പേടിക്കണ്ട : കൊച്ചി കലൂർ സ്റ്റേഡിയത്തിന്റെ AFC യുടെ ആശങ്കകളെ തള്ളിക്കളഞ്ഞ് GCDA.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ സീസണിൽ ഇതിനോടകം തന്നെ മൂന്ന് മത്സരങ്ങൾ നടന്നു കഴിഞ്ഞു. ആദ്യ മത്സരത്തിൽ ബംഗളൂരുവിനെയും രണ്ടാം മത്സരത്തിൽ ജംഷഡ്പൂരിനെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. എന്നാൽ കൊച്ചിയിലെ മൂന്നാമത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നോട് സമനില വഴങ്ങുകയായിരുന്നു. നാലാമത്തെ മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ച് നടന്ന ഉദ്ഘാടന മത്സരത്തിൽ AFC യുടെ ജനറൽ സെക്രട്ടറി പങ്കാളിയായിരുന്നു.അദ്ദേഹം ചില […]

30 കഴിഞ്ഞപ്പോൾ വീര്യം കൂടി,ഈ വർഷം ഒന്നാമൻ, ഇങ്ങനെയൊരു ഇതിഹാസം ഇനി ലോക ഫുട്ബോളിൽ പിറക്കുമോ?

ഒരിക്കൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കഴിവ് ലോക ഫുട്ബോളിന് മുന്നിൽ തെളിയിച്ചു കാണിച്ചിരിക്കുകയാണ്.ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഖത്തറിലെ പ്രശസ്ത ക്ലബ്ബായ അൽ ദുഹൈലിനെ അൽ നസ്ർ പരാജയപ്പെടുത്തിയിരുന്നു.4-3 എന്ന സ്കോറിനായിരുന്നു അൽ നസ്ർ വിജയിച്ചിരുന്നത്.ഈ വിജയത്തിന് ചുക്കാൻ പിടിച്ചത് റൊണാൾഡോ തന്നെയാണ്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും റൊണാൾഡോ മത്സരത്തിൽ നേടിയിരുന്നു.ലെഫ്റ്റ് ഫൂട്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്.രണ്ട് ഗോളുകളും വളരെ മനോഹരമായ ഗോളുകളായിരുന്നു.ചാമ്പ്യൻസ് ലീഗിൽ 3 ഗോളുകൾ റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു. ഈ […]

Boom Boom..! ഇത് വല്ലാത്തൊരു മനുഷ്യൻ തന്നെ,ക്രിസ്റ്റ്യാനോയുടെ വീക്ക് ഫൂട്ട് ഗോളുകൾ കണ്ട് അന്തംവിട്ട് ഫുട്ബോൾ ലോകം.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിലെ തന്റെ മാസ്മരിക പ്രകടനം തുടർന്നുകൊണ്ടേയിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിലും റൊണാൾഡോ തന്നെയാണ് ക്ലബ്ബായ അൽ നസ്റിനെ തോളിലേറ്റിയിരിക്കുന്നത്. രണ്ട് കിടിലൻ ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഫലമായി ഖത്തരി ക്ലബ്ബായ അൽ ദുഹൈലിനെ അൽ നസ്ർ പരാജയപ്പെടുത്തുകയും ചെയ്തു. വളരെയധികം ആവേശകരമായ മത്സരമായിരുന്നു നടന്നിരുന്നത്. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് മത്സരത്തിൽ അൽ നസ്ർ വിജയിച്ചിട്ടുള്ളത്. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് ആകെ റൊണാൾഡോ നേടിയിട്ടുള്ളത്. മത്സരത്തിന്റെ 25ആം മിനിറ്റിൽ റൊണാൾഡോയുടെ […]

ക്രിസ്റ്റ്യാനോ വന്നതോടെ താരങ്ങൾ അടിമുടി മാറി,ഇപ്പോൾ ഫാറ്റ് കുറഞ്ഞ് മസിലുകൾ കൂടി, എഫക്ട് പറഞ്ഞ് പോഷകാഹാര വിദഗ്ധൻ.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവരാൻ കഴിഞ്ഞതോടെ കൂടിയാണ് അൽ നസ്ർ ലോകശ്രദ്ധ നേടിയത്. കണ്ണഞ്ചിപ്പിക്കുന്ന സാലറി ഓഫർ ചെയ്തു കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ്ബ് സ്വന്തമാക്കിയത്. പക്ഷേ അതൊരു വിപ്ലവമായിരുന്നു. ഫുട്ബോൾ ലോകത്തെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇനി നീക്കത്തിന് കഴിഞ്ഞു. നിരവധി മിന്നും താരങ്ങൾ യൂറോപ്പ് വിട്ടുകൊണ്ട് സൗദിയിലേക്ക് വരികയായിരുന്നു.റൊണാൾഡോക്ക് പിന്നാലെ ഒരു പിടി മികച്ച താരങ്ങൾ അൽ നസ്റിൽ എത്തി.മാനെ,ബ്രോസോവിച്ച്,ഒട്ടാവിയോ എന്നിവരൊക്കെ ഇപ്പോൾ റൊണാൾഡോക്കൊപ്പമാണ് കളിക്കുന്നത്.റൊണാൾഡോയുടെ വരവ് വലിയ ഒരു ഇമ്പാക്ട് തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. […]

ലയണൽ മെസ്സി പറയുന്നു,ബാലൺഡി’ഓർ പുരസ്കാരം കരീം ബെൻസിമ അർഹിച്ചത്.

ഈ വർഷത്തെ ബാലൺഡി’ഓർ അവാർഡ് ജേതാവ് ആരാണ് എന്നറിയാൻ ഇനി കേവലം ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വരുന്ന ഒക്ടോബർ 30-ആം തീയതിയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൺഡി’ഓർ ജേതാവിനെ പ്രഖ്യാപിക്കുക.ലയണൽ മെസ്സിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ.ഏർലിംഗ് ഹാലന്റാണ് മെസ്സിയുടെ പ്രധാന എതിരാളി. നിലവിലെ ബാലൺഡി’ഓർ ജേതാവ് ഫ്രഞ്ച് സൂപ്പർ താരമായിരുന്ന കരീം ബെൻസിമയാണ്. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് കിരീടമുൾപ്പെടെ ഒരുപാട് നേട്ടങ്ങൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.ഗോളടിയുടെ കാര്യത്തിൽ വലിയ മികവ് അദ്ദേഹം പുലർത്തിയിരുന്നു.റയൽ മാഡ്രിഡിലെ മികവിന്റെ […]

സിറ്റി കുരുക്കിൽ,ഡി ബ്രൂയിനയുടെ സ്ഥാനം തെറിപ്പിക്കുമോ ആൽവരസ്,തക്കം പാർത്തുനിന്ന് റയലും ബാഴ്സയും.

മാസ്മരിക പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഈ സീസണിൽ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു കിടിലൻ തുടക്കം അദ്ദേഹത്തിന് ഇപ്പോൾ തന്നെ ലഭിച്ചു കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 9 മത്സരങ്ങൾ കളിച്ച ഹൂലിയൻ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിക്കഴിഞ്ഞു. സീസണിലെ ആകെ കണക്കുകളിലേക്ക് വന്നാൽ 12 ഗോൾ കോൺട്രിബ്യൂഷൻസാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. അതായത് ഏഴ് ഗോളുകളും 5 അസിസ്റ്റുകളും ഈ സീസണിൽ ഹൂലിയൻ നേടിക്കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ ഒഴിച്ചുകൂടാനാവാത്ത താരമാണ് […]

കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നപ്പോൾ ഇങ്ങനെയൊന്നുമല്ല പ്രതീക്ഷിച്ചത് :ലൂണ ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം നിലവിൽ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കഴിഞ്ഞ രണ്ട് സീസണുകളെ പോലെ തന്നെ ഈ സീസണിൽ മികച്ച പ്രകടനമാണ് ലൂണ നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും ലൂണ നേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ മികവിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ലൂണ. പരിശീലകൻ ഇവാൻ വുകുമനോവിചായിരുന്നു ഈ ഉറുഗ്വൻ സൂപ്പർ താരത്തെ കേരള […]