ഇത് നാണക്കേട്.. അൽ ഹിലാലിനോട് കനത്ത തോൽവി ഏറ്റുവാങ്ങി മുംബൈ സിറ്റി എഫ്സി.
AFC ചാമ്പ്യൻസ് ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്ന ടീമാണ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ മത്സരത്തിൽ നസ്സാജിയോട് അവർ പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അവർ തോറ്റിരുന്നത്.എന്നാൽ മുംബൈ വീണ്ടും തോൽവി ഏറ്റുവാങ്ങിയിട്ടുണ്ട്. സൗദി അറേബ്യൻ കരുത്തരായ അൽ ഹിലാലാണ് മുംബൈ സിറ്റി എഫ്സിയെ കെട്ടുകെട്ടിച്ചിട്ടുള്ളത്. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് മുംബൈ സിറ്റി പരാജയപ്പെട്ടിട്ടുള്ളത്. അൽ ഹിലാലിന്റെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറുടെ അഭാവത്തിലാണ് ഈ വിജയം നേടിയിട്ടുള്ളത്. നെയ്മർ […]